ദേഹത്ത് തൊട്ടുള്ള കളി വേണ്ട, അതാരായാലും; സംഘപരിവാറിനെതിരെ ഇര്‍ഷാദ്

തിരുവനന്തപുരം: സംവിധായകന്‍ പ്രിയനന്ദനന് നേരെയുണ്ടായ ആക്രമണത്തില്‍ സംഘപരിവാറിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഇര്‍ഷാദ്. ആരായാലും ദേഹത്ത് തൊട്ടുള്ള കളി വേണ്ട എന്ന് ഇര്‍ഷാദ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ആക്രമണം സംഘപരിവാര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണെന്നും ഇര്‍ഷാദ് പറഞ്ഞു. പല കേന്ദ്രങ്ങളില്‍ നിന്നും ഇത്തരമൊരു ആക്രമണമുണ്ടാകുമെന്ന് വിവരം ലഭിച്ചിരുന്നു. സംഘപരിവാറില്‍ നിന്നും ഒരാക്രമണം ഏതു സമയത്തും പ്രതീക്ഷിച്ചതാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പ്രതിഷേധമുയര്‍ന്ന സമയം മുതല്‍ അതിനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ നടത്തിയിരുന്നു.

മറ്റെന്തെങ്കിലും തരത്തില്‍ പ്രിയനന്ദനെ അവഹേളിക്കാന്‍ കഴിയുമോയെന്ന് പ്രിയനന്ദന്റെ സുഹൃത്തുക്കളെ വിളിച്ച് ചിലര്‍ അന്വേഷിച്ചതായും അറിയാമെന്ന് ഇര്‍ഷാദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News