രഞ്ജി ട്രോഫിയില്‍ സെമിയില്‍ തോറ്റ് കേരളം പുറത്ത്

വിദര്‍ഭക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍ കേരളം ഇന്നിങ്സിനും 11 റണ്ണിനും തോറ്റു. ഇതോടെ ടൂര്‍ണമെന്റില്‍നിന്ന് കേരളം പുറത്തായി.

ഒന്നാം ഇന്നിങ്സില്‍ 7 വിക്കറ്റ് നേടിയ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ് തന്നെയാണ് രണ്ടാം ഇന്നിങ്സിലും കൃഷ്ണഗിരി വാണത്. 31 റണ്‍ വഴങ്ങി ഉമേഷ് യാദവ് 5 വിക്കറ്റ് വീഴ്ത്തി.

ഒന്നാം ഇന്നിങ്സില്‍ 106 റണ്ണിന് പുറത്തായ കേരളം ബൗളിങ്ങില്‍ മികച്ച പ്രകടനം നടത്തി വിദര്‍ഭയെ 208ന് പുറത്താക്കിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ തുടക്കത്തിലെ ചെറുത്തുനില്‍പ്പിനുശേഷം കേരളത്തിന്റെ ബാറ്റിങ്നിര വേഗത്തില്‍ കൂടാരം കയറി.

ഏഴ് റണ്ണ് എടുക്കുന്നതിനിടെയാണ് കേരളത്തിന്റെ 7 വിക്കറ്റുകള്‍ വിദര്‍ഭ പേസര്‍മാര്‍ പിഴുതെറിഞ്ഞത്. 102 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങിനിറങ്ങിയ കേരളത്തിന് ഉച്ചഭക്ഷണത്തിന് മുമ്പുതന്നെ 7 വിക്കറ്റുകള്‍ നഷ്ടമായി.

കേരളത്തിനുവേണ്ടി ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക് (32) മാത്രമാണ് പൊരുതി നോക്കിയത്, ജലജ് സക്സേന (7), വിഷ്ണു വിനോദ് (15), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (0), മുഹമ്മദ് അസറുദ്ദീന്‍ (1), വിനൂപ് (5), രാഹുല്‍ പി (0), സിജോമോന ജോസഫ് (17), ബേസില്‍ തമ്പി (2), എം ഡി നിതീഷ് (3), സന്ദീപ് വാര്യര്‍ (4) എന്നിവരെല്ലാം വിദര്‍ഭ പേസര്‍മാര്‍ക്ക് മുമ്പില്‍ നിസ്സഹായരായി. 3 പേരാണ് രണ്ടക്കം കടന്നത്. യഷ് താക്കുര്‍ 4 വിക്കറ്റ് വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News