സംഘപരിവാരത്തിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് പ്രിയനന്ദനന് നേരെയുള്ള കൈയ്യേറ്റമെന്ന് കോടിയേരി; കുറച്ചുകൂടി അവരെ വെറുക്കാന്‍ കേരളം നിര്‍ബന്ധിതരായിരിക്കുന്നു

തിരുവനന്തപുരം: ആര്‍എസ്എസ് സംഘപരിവാരത്തിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് പ്രസിദ്ധ സംവിധായകന്‍ പ്രിയനന്ദനന് നേരെയുള്ള കൈയ്യേറ്റമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വെറുപ്പും അസഹിഷ്ണുതയും അക്രമവും പ്രയോഗിക്കാനുള്ള വേദിയായി കേരളത്തെ മാറ്റുകയാണ് ആര്‍എസ്എസ് സംഘപരിവാരം. നാടിന്റെ മതനിരപേക്ഷതയും ജനാധിപത്യവും തകര്‍ത്ത്, ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രമാക്കാനുള്ള ആര്‍എസ്എസ് അജണ്ട കേരളത്തില്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു

തങ്ങള്‍ക്കെതിരായി ശബ്ദിക്കുന്നവരെയെല്ലാം നിശബ്ദമാക്കണമെന്ന തീരുമാനം ഗൗരി ലങ്കേഷിലൂടെയും ദബോല്‍ക്കറിലൂടെയും കല്‍ബുര്‍ഗിയിലൂടെയും ഗോവിന്ദ് പന്‍സാരയിലൂടെയും നടപ്പിലാക്കിയ പാരമ്പര്യം സംഘപരിവാര്‍ രാഷ്ട്രീയത്തിനുണ്ട്. അതിന്റെ തുടര്‍ച്ച പ്രിയനന്ദനനിലൂടെ കേരളത്തില്‍ ആവര്‍ത്തിക്കാമെന്ന ആര്‍എസ്എസ് വ്യാമോഹം ഈ നാട്ടില്‍ വേവില്ല.

കേരളസമൂഹം സംഘപരിവാര്‍ രാഷ്ട്രീയത്തെ അകറ്റി നിര്‍ത്തുന്നത് അവരുടെ ഫാസിസ്റ്റ് രീതിശാസ്ത്രത്തെ വെറുത്താണ്. ഇപ്പോഴിതാ കുറച്ചുകൂടി അവരെ വെറുക്കാന്‍ കേരളം നിര്‍ബന്ധിതരായിരിക്കുന്നു.

വ്യക്തികളുടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ സൈബര്‍ ആക്രമണത്തിലൂടെയും ഭീഷണിയിലൂടെയും ആക്രമണങ്ങളിലൂടെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് സംഘപരിവാരത്തിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നുവരണം. കേരളത്തിലെ സമാധാനം തകര്‍ക്കുന്ന ഈ വര്‍ഗീയ വിധ്വംസകതയെ ഒറ്റപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News