പ്രിയങ്ക ഗാന്ധിക്കെതിരെ വിവാദ പ്രസ്താവനകളുമായി ബിജെപി നേതാക്കള്‍; വ്യക്തിപരമായ വിമര്‍ശനങ്ങള്‍; അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളയുന്നുവെന്ന് കോണ്‍ഗ്രസ്

പ്രിയങ്ക ഗാന്ധിക്കെതിരെ വിവാദ പ്രസ്താവനകളുമായി ബിജെപി നേതാക്കള്‍. കളങ്കിതനായ ജീവിത പങ്കാളിയുള്ള സ്ത്രീയാണ് പ്രിയങ്കയെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി.

ഡ്യൂപ്ലികേറ്റുകള്‍ രാഷ്ട്രിയത്തില്‍ വിജയിക്കില്ലെന്നും സുശീല്‍ കുമാര്‍ വിമര്‍ശിച്ചു.രാഷ്ട്രിയ പരിചയമില്ലാത്ത പ്രിയങ്ക, സുന്ദരിയായത് കൊണ്ടാണ് ജനറല്‍ സെക്രട്ടറി ആയതെന്ന് ബീഹാറിലെ മറ്റൊരു ബിജെപി മന്ത്രി വിനോദ് നാരായണ്‍ജായും പറഞ്ഞു.

വിവാദ പ്രസ്ഥാനകള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് എത്തി. വ്യക്തിപരമായ വിമര്‍ശനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളയുന്നുവെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

സജീവം രാഷ്ട്രിയമാരംഭിച്ച പ്രിയങ്കഗാന്ധിയെ അവഹേളിക്കുന്ന പ്രസ്ഥാവനയാണ് ബിജെപി നേതാക്കളില്‍ നിന്നും ഉണ്ടാകുന്നത്.

ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധ്രയേയും മുത്തശി ഇന്ദിരാഗാന്ധിയേയും ചൂണ്ടിയാണ് പ്രിയങ്കയെ വിമര്‍ശിച്ചത്.കളങ്കിതനായ ജീവിത പങ്കാളിയുള്ള സ്ത്രീയേയാണ് നേതൃനിരയിലേയ്ക്ക് കോണ്‍ഗ്രസ് കൊണ്ട് വന്നത്.

ഇന്ദിരാഗാന്ധിയുടെ രൂപസാദൃശ്യം ഉള്ള പ്രിയങ്ക അവരുടെ ഡ്യൂപ്ലിക്കേറ്റാണ്.ഡ്യൂപ്ലിക്കേറ്റുകള്‍ രാഷ്ട്രിയത്തില്‍ വിജയിക്കില്ല. രൂപസാദൃശ്യം ഉള്ളത് കൊണ്ട് മാത്രം ഒരാള്‍ക്ക് മറ്റൊരാളുടെ കഴിവുണ്ടായിരുന്നെങ്കില്‍ നമ്മുക്ക് എത്രയോ വിരാട് കോഹ്ലിമാരേയും അമിതാഭ് ബച്ചന്‍മാരേയും ഉണ്ടാകുമായിരുന്നുവെന്നും സുശീല്‍ മോദി പരിഹസിച്ചു.

സജീവ രാഷ്ട്രിയ പരിചയം ഇല്ലാത്ത പ്രിയങ്ക സുന്ദരിയായത് കൊണ്ടാണ് ജനറല്‍ സെക്രട്ടറിയാക്കിയതെന്ന് ബീഹാറിലെ മറ്റൊരു ബിജെപി മന്ത്രി വിനോദ് നാരായണ്‍ ജായും വിവാദ പ്രസ്ഥാവന നടത്തി.

സൗന്ദര്യം വോട്ട് കൊണ്ട് വരും പക്ഷെ രാഷ്ട്രിയ പരിചയം ഇല്ല. വിമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് എത്തി. പ്രസ്ഥാവനകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളയുന്നു. രാഷ്ട്രിയത്തില്‍ വ്യക്തിപരമായ വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ലെന്ന് മല്ലിഗാര്‍ജുന ഗാര്‍ഗെ പ്രതികരിച്ചു.

രാഹുല്‍ഗാന്ധിയ്ക്ക് ഒറ്റയ്ക്ക് പാര്‍ടിയെ നയിക്കാന്‍ കഴിവില്ലാത്തത് കൊണ്ടാണ് പ്രിയങ്കയെ ജനറല്‍ സെക്രട്ടറിയാക്കിയതെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇതിനെ രൂക്ഷമായ ഭാഷയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള വിമര്‍ശിച്ചു. ഉന്നത സ്ഥാനത്തിരുന്ന് തരംതാണ പ്രസ്ഥാവനകള്‍ നടത്തരുതെന്ന് അബ്ദുള സ്പീക്കറെ ഉദേശിച്ച് ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News