മുഖ്യമന്ത്രി പിണറായിയെ പ്രശംസിച്ച് ഗവര്‍ണര്‍; പിണറായിയുടെ ഭരണത്തില്‍ കേരളം പുരോഗതി കൈവരിച്ചു; പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ട കേരളം രാജ്യത്തിന് തന്നെ മാതൃക; സംസ്ഥാനത്തിന്റെ ഗവര്‍ണറായതില്‍ അഭിമാനം

തിരുവനന്തപുരം: റിപ്പബ്ലിക് ദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ഗവര്‍ണര്‍ പി സദാശിവം.

അടിസ്ഥാനസൗകര്യ വികസനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ട് രാജ്യത്തിന് തന്നെ മാതൃകയാവാന്‍ കേരളത്തിന് സാധിച്ചെന്നും പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിലും ഈ കൂട്ടായ്മ ഉണ്ടാവണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

വിഷയത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കണം. പ്രളയ പുനര്‍നിര്‍മ്മാണത്തിന് രാഷ്ട്രീയ ഐക്യം വേണം.
ഹര്‍ത്താലുകളും അക്രമ സംഭവങ്ങളും കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നുവെന്ന ബോധ്യം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

മാനവ വിഭവശേഷിയിലും വികസനത്തിലും ആഗോള പരിചയത്തിലും മികച്ച ഭാവിയുള്ള ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണറായി ഇരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News