സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിലയില്‍

സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഗ്രാമിന് 3050 രൂപയെത്തി. പവന് 24,400രൂപയായി. ഗ്രാമിന് ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ് 3030 രൂപയായിരുന്നു.

2019ന്റെ തുടക്കം മുതല്‍ കുതിക്കാന്‍ തുടങ്ങിയ സ്വര്‍ണവില ഒരു മാസം കൊണ്ടാണ് ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്.

രാജ്യാന്തര വിപണിയില്‍ വില കൂടിയതോടെയാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റയും ഉയര്‍ന്ന നിരക്കിലെത്താന്‍ കാരണം. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 54 ഡോളര്‍ കൂടി 1304 ഡോളറായി.

ഡിസംബര്‍ 31ന് ഗ്രാമിന് 2390 രൂയയായിരുന്നത് 15 ദിവസം കൊണ്ട് 680 രൂപ കൂടി പവന് 24,000 കടന്നു. ഡിസംബര്‍ ആദ്യം 22,520 രൂപയായിരുന്നു.

സ്വര്‍ണവില.എന്നാല്‍ ഒന്നരമാസം കൊണ്ട് വര്‍ധിച്ചത് 16,00 രൂപ, വിവാഹസീസണായതും സ്വര്‍ണവില ഉയരാന്‍ കാരണമായി. ഇതിനുമുന്നെ സ്വര്‍ണവില ഏറ്റവും ഉയര്‍ന്നനിരക്കിലെത്തിയത് 2012ലാണ്.

2012ല് അവസാന മാസങ്ങളില്‍ 30,30 രൂപയായിരുന്നു സ്വര്‍ണവില.അന്ന് രാജ്യാന്തരവിപണിയിലെ വില അന്ന് 1885 ഡോളറും അന്ന്ഡോളറിന് എതിരെ രൂപയുടെ മൂല്യം 55 ആയിരുന്നു.

എന്നാല്‍ രൂപയുടെ മൂല്യത്തകര്‍ച്ചയും, ആഭ്യന്തര ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യകത കൂടിയതുമാണ് ചരിത്രത്തിലെ ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില കൊണ്ടെത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel