മുസ്ലീം പള്ളിക്കുനേരെ ബോംബെറിഞ്ഞെന്ന് വ്യാജപ്രചരണം; നജീബ് കാന്തപുരത്തിനെതിരെ കേസ്

കോഴിക്കോട്: മുസ്ലീം പള്ളിക്കുനേരെ ബോംബെറിഞ്ഞെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു.

ഇരുവിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗീയലഹള സൃഷ്ടിക്കാന്‍ ലക്ഷ്യം വച്ച് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐ- യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന്റെ ഭാഗമായി നടന്ന കല്ലേറുമായി ബന്ധപ്പെട്ട് പള്ളിയുടേയും യൂത്ത് ലീഗ് ഓഫീസിന്റെയും ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്താണ് നജീബ് പ്രചരിപ്പിക്കുകയുണ്ടായത്.

ഡിവൈഎഫ്ഐ- പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി എംഎം ജിജേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തുരിക്കുന്നത്. പേരാമ്പ്രയില്‍ സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ മുസ്ലിം ലീഗ് നേതൃത്വം ഡിവൈഎഫ്ഐക്കെതിരെ പടച്ചുവിട്ട സംഘടിത നുണപ്രചാരങ്ങള്‍ക്കാണ് ഇതോടെ തിരിച്ചടി ലഭിച്ചിരിക്കുന്നത്.

പള്ളി ആക്രമിച്ചെന്ന അസത്യപ്രചരണം നടത്തിയായിരുന്നു ലീഗ് നേതാക്കളും യുഡിഎഫ് നേതാക്കളും ഡിവൈഎഫ്ഐ യെയും ഇടതുപക്ഷത്തേയും പ്രതിക്കൂട്ടില്‍ നിര്‍ത്തി ആക്രമിച്ചത്.

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പേരാമ്പ്രയിലെ പള്ളിക്ക് ബോംബെറിഞ്ഞുവെന്നാണ് ഫേസ്ബുക്കില്‍ കലാപാഹ്വാനം നടത്തിക്കൊണ്ട് നജീബ് പോസ്റ്റ് ചെയ്തത്. ഡിജിപിക്കും പേരാമ്പ്ര സ്റ്റേഷനിലുമാണ് ജിജേഷ് പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News