ലോക് സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് എം എ ബേബി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. താന്‍ മത്സരിക്കും എന്ന് പറയുന്നത് അഭ്യൂഹം മാത്രം. കേരളത്തില്‍ ചുറുചുറുക്കുളള യുവാക്കള്‍ ഉള്ളപ്പോള്‍ ദേശീയ നേതാക്കള്‍ മത്സരിക്കും എന്നുള്ള വാര്‍ത്തയും അഭ്യൂഹം മാത്രമെന്ന് എം എ ബേബി പറഞ്ഞു.

നമ്പി നാരായണന് കിട്ടിയ അംഗീകാരത്തില്‍ ടി പി സെന്‍കുമാറിന്റെ വിവാദം അനാവശ്യമാണ്. സെന്‍കുമാറിന്റെ പക്കല്‍ തെളിവുണ്ടെങ്കില്‍ പുറത്തു വിടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയില്‍ സിപിഐഎം സംഘടിപ്പിച്ച ജനകീയ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അംഗം എസ് രാമചന്ദ്രന്‍പിളള, സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News