അഫ്ഗാനില്‍നിന്ന് പിന്മാറാന്‍ ഒരുങ്ങി അമേരിക്കന്‍ സേന

അഫ്ഗാനില്‍നിന്ന് പിന്മാറാന്‍ അമേരിക്കന്‍ സേന. ഖത്തറില്‍ നടന്ന ആറ് ദിവസത്തെ സമാധാന ചര്‍ച്ചകള്‍ക്കൊടുവിലാണ് അമേരിക്കയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സമാധാന ഉടമ്പടിക്ക് ധാരണയായത്.

2001ല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍, പെന്‍റഗണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ തുടങ്ങിയ അഫ്ഗാനിസ്താന്‍ അധിനിവേശവും യുദ്ധവും 17 വര്‍ഷത്തിലധികമായി തുടരുകയാണ്.

18 മാസത്തിനുള്ളില്‍ യുഎസ് സൈന്യം അഫ്ഗാനിസ്താനില്‍ നിന്ന് പൂര്‍ണമായും പിന്മാറിയേക്കും. അതേസമയം സൈന്യത്തെ പൂര്‍ണമായും പിന്‍വലിച്ചാല്‍ താലിബാന്‍ അടക്കമുള്ള ഭീകര സംഘടനകള്‍ പിടിമുറുക്കും എന്ന ആശങ്ക യുഎസിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here