പ്രശ്നക്കാരനായി താരന്‍; പ്രതിരോധിക്കാൻ ചിലപൊടിക്കെെകള്‍

എല്ലാ പ്രായക്കാരെയും അലട്ടുന്ന പ്രശ്നമാണ് താരൻ. താരൻ ചിലരിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. സഹിക്കാനാവാത്ത ചൊറിച്ചിലും, അതിലേറെ മുടിപൊഴിച്ചിലും, മുഖക്കുരുവും താരൻ മൂലം ഉണ്ടാകുന്നു. അതിനാൽ താരനെ പ്രതിരോധിക്കാൻ ചിലപൊടിക്കെെകള്‍ പരിചയപ്പെടാം.

1.ബേക്കിംഗ് സോഡാ

താരനെ ഇല്ലാതാക്കാനും അതിലുടെ മുടി കൊഴിച്ചിൽ ഇല്ലാതാക്കാനും അത്യുത്തമമാണ് ബേക്കിംഗ് സോഡാ. ആകെ വേണ്ടത് 2-3 ടേബിൾ സ്പൂൺ ബേക്കിംഗ് സോഡാ മാത്രം. അതിൽ കുറച്ചു വെള്ളo ചേർത്ത് നന്നായി ഇളക്കി കുഴമ്പ് പരുവത്തിലാക്കി തലയോട്ടിയിൽ 15 മിനിറ്റ് തേച്ചു പിടിപ്പിക്കുക. എന്നിട്ട് ഏതെങ്കിലും മൈൽഡ് ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇത് ആഴ്ച്ചയിൽ രണ്ടു തവണ ചെയ്താൽ മതിയാകും

2 ഒലിവ്/വെളിച്ചെണ്ണ
ഒലിവെണ്ണയും വെളിച്ചെണ്ണയും ഫങ്കസ് ഇല്ലാതാകാൻ സഹായിക്കും. ഇതിൽ ഏതെങ്കിലും എണ്ണ 10സെക്കന്റ്‌ ചൂടാക്കിയ ശേഷം തലയിൽ പുരട്ടുക. ഇതും ആഴ്ചയിൽ രണ്ടു തവണ ചെയ്താൽ മതിയാകുo

3.കറ്റാർവാഴ
കറ്റാർവാഴ ജെൽ തലയിൽ പുരട്ടിയാൽ താരനും പോകും അതുമൂലം ഉണ്ടാകും ചൊറിച്ചിലടക്കമുള്ള പ്രേശ്നങ്ങളും പോകും. വീട്ടിൽ കറ്റാർവാഴ ഉണ്ടെങ്കിൽ അതിന്റെ ഒരു കയ്യെടുത്തു അതിലെ ജെൽ എടുത്തു ഉപയോഗിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News