സിപിഐഎം ഓഫീസില്‍ അനധികൃതമായി റെയിഡ് നടത്തിയ ചൈത്രക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് നാളെ നല്‍കും

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ അനധികൃതമായി റെയിഡ് നടത്തിയ മുന്‍ എസിപി ചൈത്രക്കതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് നാളെ നല്‍കും.

ഐജി മനോജ് എബ്രഹാം ഡിജിപിക്കാണ് റിപ്പോര്‍ട്ട് കൈമാറുന്നത്. സിപിഐഎമ്മിന്റെ പരാതിയെ തുടര്‍ന്നായിരുന്നു ചൈത്രക്കെതിരെ അന്വേഷണം നടത്തിയത്. നേരത്തെ എസിപിയുടെ ചുമതലയുണ്ടായിരുന്ന ചൈത്ര എഡിജിപിക്ക് വിശദീകരണം നല്‍കിയിരുന്നു.

അതേസമയം, പൊലീസ് സ്റ്റേഷനിലേക്ക് ബോംബ് എറിഞ്ഞ പ്രതികളെ പിടിക്കാന്‍ ബിജെപിയുടെ പാര്‍ട്ടി ഓഫീസുകള്‍ റെയിഡ് നടത്താത്ത പൊലീസാണ് സിപിഐഎമ്മിന്റെ പാര്‍ട്ടി ഓഫീസ് റയ്ഡ് നടത്തിയതെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

താന്‍ സംഭവസ്ഥലത്ത് ഇല്ലാതിരുന്നിട്ടും, ഉണ്ടായിരുന്നെന്നും പോലീസിനെ തടഞ്ഞെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിച്ചെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News