രാത്രിയില്‍ സ്ഥിരമായി ചോറ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി സൂക്ഷിക്കുക

രാത്രിയില്‍ ചോറ് കഴിക്കുന്നത് മലയാളികളുടെ ശീലമാണ്. എന്നാല്‍ അതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നമ്മള്‍ ഗൗനിക്കാറില്ല എന്നതാണ് സത്യാവസ്ഥ. രാത്രിയില്‍ ചോറ് കഴിക്കുന്നത് ശരീരഭാരം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. രാത്രസമയങ്ങളില്‍ ഊര്‍ജ്ജം ധാരാളമടങ്ങിയ ഭക്ഷണമാണ് പൊതുവേ നമ്മള്‍ കഴിക്കേണ്ടത്.

പ്രമേഹമുള്ളവര്‍ രാത്രിയില്‍ ചോറ് ഒഴിവാക്കുന്നതാണ് നല്ലത്. രാത്രിയില്‍ കഴിക്കാന്‍ പറ്റിയ ഒരു ആഹാരമാണ് ചപ്പാത്തി. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് ചപ്പാത്തി. സ്ഥിരമായി രാത്രി ചപ്പാത്തി കഴിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കൂടിയാണ് ചപ്പാത്തി.

ശരീരത്തിലെ അനാവശ്യ കൊഴുപ്പുകള്‍ ആരോഗ്യത്തിന് നല്ലതല്ല. അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ചപ്പാത്തി. ഇത് ശരീരത്തിന് ആവശ്യമായ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഇതും ആരോഗ്യത്തിന് ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ്. ശരീരത്തിന് പോഷകങ്ങള്‍ ആവശ്യമുള്ള സമയമായ രാത്രിയില്‍ ചപ്പാത്തി കഴിക്കുന്നത് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News