പൊതുമേഖലാ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കും വികസനത്തിനും ഉതകുന്ന നിലപാടാണ് ഇടതുപക്ഷത്തിന്‍റേത്; കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ ചലനമുണ്ടാക്കും; മുഖ്യമന്ത്രി

കൊച്ചി : കേരളത്തിലെ കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ചലനങ്ങൾ ഉണ്ടാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

കൊച്ചി റിഫൈനറി വികസനത്തിന്‌ ഉതകുന്ന നിലപാടാണ്‌ എപ്പോഴും സർക്കാർ സ്വീകരിച്ചിട്ടുള്ളത്‌. അമ്പലമുകളിൽ ബിപിസിഎല്ലിലെ നാല്‌ പദ്ധതികൾ പ്രധാനമന്ത്രി ഉദ്‌ഘാടനംചെയ്യുന്ന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലയുടെ വളർച്ചയ്‌ക്കും വികസനത്തിനും ഉതകുന്ന നിലപാടാണ്‌ സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്‌. ഇതിനായി കേന്ദ്രപദ്ധതികൾക്ക്‌ വലിയ നികുതിയിളവാണ്‌ നൽകിയിട്ടുള്ളത്‌.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഇൻസ്‌ട്രുമെന്റേഷൻ ലിമിറ്റഡ്‌, എർത്ത്‌ മൂവേർസ്‌ ലിമിറ്റഡ്‌ എന്നിവയുടെയെല്ലാം വികസനത്തിന്‌ മുൻകൈ എടുക്കുന്നതും സംസ്ഥാനമാണ്‌.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനകാര്യങ്ങളും സംസ്ഥാനമാണ്‌ ഏറ്റെടുത്ത്‌ ചെയ്യുന്നത്‌. പൊതുമേഖലയുടെ വികസനമെന്നത്‌ സംസ്ഥാനത്തിന്റെ നയപരമായ സമീപനമാണ്‌.

കേരളത്തിലെ കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളെയെല്ലാം ഇത്തരത്തിൽ മെച്ചപ്പെടുത്തുന്ന സമീപനമാണ്‌ സംസ്ഥാനം സ്വീകരിക്കുന്നത്‌. ഇന്ന്‌ ഉദ്‌ഘാടനം ചെയ്യുന്ന ഇന്റഗ്രേറ്റഡ്‌ റിഫൈനറി എക്‌സ്‌പാൻഷൻ പദ്ധതിക്കായി ചെലവായത്‌ 16504 കോടി രൂപയാണ്‌.

കേരളത്തിന്റെ ചരിത്രത്തിലെത്തന്നെ വലിയ വികസനപദ്ധതി എന്ന നിലയ്‌ക്ക്‌ വലിയ നികുതിയിളവാണ്‌ നൽകിയത്‌. ഇതിനായി ഭൂമി ഏറ്റെടുത്ത്‌ നൽകിയതടക്കം സംസ്ഥാന സർക്കാരാണ്‌.

സംസ്ഥാനത്തിന്റെ മുൻകൈയിൽ തുടങ്ങാൻ പോകുന്ന പെട്രോ കെമിക്കൽ പാർക്ക്‌ 1 ലക്ഷം കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ടുള്ളവയാണ്‌. ഇതിനായി ഫാക്‌ടിന്റെ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്‌. ഇത്തരത്തിൽ നിരവധി പദ്ധതികളിലൂടെ കേരളം രാജ്യത്തെ പൊതുമേഖയല്‌ക്ക്‌ മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News