അപേക്ഷകളും പരാതികളും ഇനിമുതല്‍ ഓൺലൈനായി സമർപ്പിക്കാം; ഇ-ആപ്ലിക്കേഷന്‍ സംവിധാനത്തിലൂടെ

കോഴിക്കോട് : ജില്ലാ ഭരണം കൂടുതല്‍ കാര്യക്ഷമവും, സുതാര്യവും, പൊതുജന സൗഹൃദവും ആക്കുന്നതിന്‍െറ ആദ്യപടിയായി പൊതുജനങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുന്ന പരാതികളും അപേക്ഷകളും, കളക്ടറേറ്റില്‍ വരാതെ, ഓണ്‍ലൈന്‍ ആയി നല്‍കുന്ന സംവിധാനം – ഇ-അപ്ലിക്കേഷന്‍, ജില്ലയില്‍ സജ്ജമായി.

സംസ്ഥാനത്ത് ആദ്യമായി, കോഴിക്കോട് ജില്ലയില്‍, നടപ്പാക്കുന്ന പ്രസ്തുത സംവിധാനത്തില്‍ ലോകത്തിന്‍െറ ഏത് ഭാഗത്തു നിന്നും ഓണ്‍ലൈന്‍ ആയി ഇ-അപ്ലിക്കേഷന്‍ എന്ന സംവിധാനത്തിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.കോഴിക്കോട് ജില്ലാ ഭരണകൂടമാണ് സംസ്ഥാനത്ത് ആദ്യമായി പദ്ധതി നടപ്പാക്കുന്നത്

പൊതുജനങ്ങള്‍ക്ക് കളക്ടറേറ്റില്‍ നേരിട്ട് വരാതെ തന്നെ ജില്ലാകളക്ടര്‍ക്ക് നേരിട്ട് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള സംവിധാനമാണ് ഇതിലൂടെ നടപ്പിലാക്കുന്നത്.

ഇ-ഗവര്‍ണന്‍സിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ പൗരന്‍മാര്‍ക്ക് സൗകര്യപ്രദമായും, സുതാര്യവും സമയബന്ധിതമായും ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നാഷണൽ ഇൻഫർമാറ്റിക് സെന്റർ (NIC) ഡിസൈൻ ചെയ്ത ഇ-അപ്ലിക്കേഷന്‍ എന്ന സംവിധാനത്തിലൂടെ അപേക്ഷ / പരാതി സമര്‍പ്പിക്കുന്നതിന് eoffice.kerala.gov.in എന്ന ഓണ്‍ലൈന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

രജിസ്റ്റര്‍ ചെയ്യേണ്ട വിധം:

1. eoffice.kerala.gov.in സൈറ്റ് ഓപ്പണ്‍ ചെയ്യുക. അപ്പോള്‍ eoffice Citizen Portal എന്ന പേജ് കാണും. ഇതില്‍ E-Application എന്ന ടാബ് സെലക്ട് ചെയ്യുകയും Register Now എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ആവശ്യമായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന OTPവെരിഫൈ ചെയ്ത് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുക.
രജിസ്ട്രേഷന്‍ പൂര്‍ത്തിയായാല്‍ ര‍ജിസ്റ്റര്‍ചെയ്ത മൊബൈല്‍ നമ്പറിലേക്ക് യുസര്‍ ഐഡിയും, പാസ് വേര്‍ഡും SMS ആയി ലഭിക്കുന്നതാണ്.

2. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ലഭിക്കുന്ന യൂസര്‍ഐഡി, പാസ്സ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് വീണ്ടും E-Application എന്ന ടാബ് സെലക്ട് ചെയ്ത് login ചെയ്യുക.

3. New Application സെലക്ട് ചെയ്ത് വിവരങ്ങള്‍ scan ചെയ്ത് upload ചെയ്യുകയോ അല്ലെങ്കില്‍ വിവരങ്ങള്‍ type ചെയ്ത് send ചെയ്യുകയോ ആവാം. Send ചെയ്യേണ്ട ഓഫീസ് ഇതോടൊപ്പം സെലക്ട് ചെയ്യാം. ഇങ്ങനെ send ചെയ്ത് കഴിഞ്ഞാല്‍ അയക്കുന്ന ആള്‍ക്ക് റജിസ്റ്റേഡ് മൊബൈല്‍ നമ്പറിലേക്ക് sms ആയി e-petition number ലഭിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് മേല്‍ സൈറ്റിലെ E-Application status-ല്‍ നിന്നും അപേക്ഷയുടെ/പരാതിയുടെ അപ്പോപ്പോഴുള്ള സ്ഥിതി എന്നിവ അറിയാന്‍ കഴിയും.

4. തുടര്‍ന്ന് logout ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News