തിരുവനന്തപുരം ലോ കോളേജ് തിരഞ്ഞെടുപ്പ്: നിലം തൊടാതെ കെ.എസ്.യു-എ.ബി.വി.പി ഫ്രറ്റേണിറ്റി സഖ്യം; 18-ാം തവണയും മിന്നുന്ന വിജയവുമായി എസ്.എഫ്.ഐ

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. ലോ കോളേജില്‍ എസ്എഫ്‌ഐക്ക് തുടര്‍ച്ചയായ 18–ാം വര്‍ഷവും വിജയം.

ആകെ തെരഞ്ഞെടുപ്പ് നടന്ന 17 സീറ്റില്‍ 16ലും എസ്എസ്‌ഐ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. ജനറല്‍ സീറ്റുകളില്‍ ഏഴില്‍ ഏഴും എസ്എഫ്‌ഐ നേടി.

കെഎസ്‌യു– എബിവിപി– എസ്‌ഐഒ– എംഎസ്എഫ്– എഐഡിഎസ്ഒ – ഫ്രറ്റേണിറ്റി സംഘടനകള്‍ ഒരുമിച്ചുനിന്നാണ് എസ്എഫ്‌ഐയെ നേരിട്ടത്.

കെഎസ്‌യുവിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്‌തത് ശശി തരൂര്‍ ആയിരുന്നു. ചാണ്ടി ഉമ്മനായിരുന്നു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് ചുമതല വഹിച്ചത്.

വ്യാപകമായ രീതിയില്‍ മുമ്പൊന്നും കാണാത്ത നിലയില്‍ പണം ചെലവഴിച്ചായിരുന്നു അവിശുദ്ധ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍.

ആകെ പോള്‍ ചെയ്‌ത 624 വോട്ടില്‍ ഓരോ ജനറല്‍ സീറ്റിലും 400ല്‍ അധികം വോട്ടുകള്‍ നേടിയാണ് എസ്എഫ്‌ഐ സാരഥികള്‍ വിജയിച്ചത്.

വിജയപ്രഖ്യാപനത്തിനുശേഷം വിദ്യാര്‍ഥികള്‍ നഗരത്തില്‍ ആഹ്ലാദപ്രകടനം നടത്തി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി സിജിത് ശിവസ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കാര്‍ത്തിക, ഗോകുല്‍, പാളയം ഏരിയ സെക്രട്ടറി നകുല്‍ ജയചന്ദ്രന്‍ ജെ, പ്രസിഡന്റ് അഭിലാഷ് എ, ജോയിന്റ് സെക്രട്ടറി വിഷ്‌ണു സി, വൈസ് പ്രസിഡന്റ് നന്ദു എന്നിവര്‍ അഭിവാദ്യം ചെയ്‌ത് സംസാരിച്ചു.

വിജയികള്‍: ചെയര്‍മാന്‍: അരവിന്ദ് ബാബു (അവസാന വര്‍ഷ ബിഎ എല്‍എല്‍ബി), വൈസ് ചെയര്‍പേഴ്സണ്‍: അമ്മു വി നായര്‍ (അവസാന വര്‍ഷ ബിഎ എല്‍എല്‍ബി). ജനറല്‍ സെക്രട്ടറി: അജിത് കുമാര്‍ (രണ്ടാംവര്‍ഷ ബിഎ എല്‍എല്‍ബി).

മാഗസിന്‍ എഡിറ്റര്‍: ആനന്ദ് സജി (രണ്ടാംവര്‍ഷ ബിഎ എല്‍എല്‍ബി). ആര്‍ട്‌‌‌സ് ക്ലബ് സെക്രട്ടറി: അഖില്‍ രാജ് ബി (അവസാന വര്‍ഷ ബിഎ എല്‍എല്‍ബി). യൂണിവേഴ്സിറ്റി കൗണ്‍സിലര്‍മാര്‍ നിതിന്‍ ജെ ആര്‍ (അവസാന വര്‍ഷ ബിഎ എല്‍എല്‍ബി),

രോഹിണി (ഒന്നാംവര്‍ഷ എല്‍എല്‍ബി). വനിതാ പ്രതിനിധികള്‍: ഗായത്രി (മൂന്നാം വര്‍ഷ ബിഎ എല്‍എല്‍ബി), ശാന്തി ബി എസ് (രണ്ടാംവര്‍ഷ എല്‍എല്‍ബി).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News