പ്രേം നസീറിനൊപ്പമുള്ള കിടിലന്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് മോഹന്‍ലാല്‍; കാരണമിതാണ്

മലയാളത്തിന്‍റെ നിത്യവസന്തമായ പ്രേം നസീറിനൊപ്പമുള്ള ബ്ലാക്ക് ആന്‍റ് വൈറ്റ് ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മോഹന്‍ലാല്‍. ഇപ്പോള്‍ ഇങ്ങനെയൊരു ഫോട്ടോ പോസ്റ്റ് ചെയ്തതിന്‍റെ ഉദ്ദേശ്യമെന്തെന്നല്ലേ.

പത്മഭൂഷന്‍ സ്വന്തമാക്കി 2 ദിവസങ്ങള്‍ക്കു ശേഷമാണ് ലാലേട്ടന്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് എന്നതാണ് അതിന്‍റെ പ്രത്യേകത. അതായത്.

പത്മഭൂഷന്‍ പുരസ്കാരം സ്വന്തമാക്കിയ ആദ്യ മലയാള നടനാണ് പ്രേനസീര്‍. ഇപ്പോള്‍ രണ്ടാമതായി മോഹന്‍ലാലിനാണ് ആ നേട്ടം. പത്മഭൂഷന്‍ നേടിയ രണ്ട് താരങ്ങള്‍ എന്ന നിലയിലാണ് മോഹന്ലാല്‍ തന്നെ ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി അഭിനന്ദന കമന്‍റുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here