സംഘപരിവാര്‍ ഹര്‍ത്താല്‍; അക്രമസംഭവങ്ങളില്‍ 772 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 772 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേസുകളില്‍ 4163 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇതില്‍ 1021 പേരെ റിമാന്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഇവരില്‍ 458 പേര്‍ ഇപ്പോഴും ജയിലിലാണ്. ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് പാലക്കാട് ജില്ലയിലാണ്. 688 പേര്‍ ഇവിടെ പിടിയിലായി.

എം മുകേഷ്,എം സ്വരാജ്, കെ ആന്‍സലന്‍,എസ് രാജേന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ഹര്‍ത്താലിന്റെ ഭാഗമായി നടന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ്സുകളില്‍ ശരിയായ അന്വേഷണം ഉറപ്പു വരുത്തുന്നതിനും, പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും പൊതുമുതലിനും സ്വകാര്യസ്വത്തിനും ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം ഉത്തരവാദികളായ പ്രതികളില്‍ നിന്നും ഈടാക്കുന്നതിനുമാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് പൊതുമുതല്‍ നശീകരണ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു.

ജനങ്ങളുടെ സൈ്വര്യജീവിതം അട്ടിമറിക്കുകയും പൊതുമുതലും സ്വകാര്യ സ്വത്തുക്കളും നശിപ്പിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് 112 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News