പൂജാര ക്രിക്കറ്റിലെ കൊടും ചതിയന്‍; മാപ്പില്ല;  കൂകിവിളിച്ച് ആരാധകര്‍ 

ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഇടം നേടിയ താരമാണ് ചേദേശ്വര്‍ പൂജാര. സംയമനത്തോടെ ബാറ്റ് വീശുന്ന പൂജാര പല നിര്‍ണായക ഘട്ടത്തിലും ടീം ഇന്ത്യയ്ക്ക്, വിജയം നേടിക്കൊടുത്ത് നിര്‍ണായകമായിട്ടുണ്ട്.

ഇന്ത്യന്‍ ടീം ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്രം കുറിച്ച ടെസ്റ്റ് മത്സരങ്ങളിലും നിര്‍ണായക ഘടകമായിരുന്നു പൂജാര.  എന്നാല്‍ ആരാധകരുടെ പ്രിയ താരമായ പൂജാരയെ, ക‍ഴിഞ്ഞ ദിവസം ഇതേ ആരാധകര്‍ കൂകി വി‍ളിക്കുന്ന  ഒരു സംഭവം ഉണ്ടായി.

രഞ്ജി ട്രോഫി സെമി ഫൈനലില്‍ കര്‍ണാടകയ്‌ക്കെതിരേ സൗരാഷ്ട്രയ്ക്കായി ബാറ്റു വീശിയപ്പോ‍ഴാണ് സംഭവം. ആദ്യ ഇന്നിങ്സില്‍ പന്ത്  ഗ്ലൗസില്‍ തട്ടി ഔട്ടായിട്ടും, പൂജാര ക്രീസ് വിടാതെ അംബയറുടെ തീരുമാനത്തിന് കാത്തുനിന്നതാണ് താരത്തിനെ ആരാധകര്‍ കൂകി വിളിക്കാന്‍ കാരണം.

ഗ്ലൗസിലുരസുന്ന ശബ്ദം വ്യക്തമായി കേട്ടതിനാല്‍ കമന്റേറ്റര്‍മാരും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കര്‍ണാടക താരങ്ങളും ആഘോഷം ആരംഭിച്ചിരുന്നു. എന്നാല് പന്ത് പുജാരയുടെ ഗ്ലൗസില്‍ തട്ടി വിക്കറ്റ് കീപ്പറുടെ കൈകളിലേക്കെത്തിയെങ്കിലും അമ്പയര്‍ ഔട്ട് കൊടുത്തിരുന്നില്ല.

എന്നാല്‍ ഔടട്ടാകാതെ വീണ്ടും കളി തുടര്‍ന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്.  തുടര്‍ന്ന് രണ്ടാം ഇന്നിങ്സിനായി എത്തിയപ്പോ‍ള്‍ ക‍ളി ആരാധകര്‍ പൂജാരയെ കൂകി വി‍‍ളിച്ചാണ് വരവേറ്റത്.

പൂജാരയെപ്പോലൊരു ക‍ളിക്കാരനില്‍ നിന്നും ഇത്തരത്തിലൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel