‘ദി ഗാംബിനോസ്’ ഫെബ്രുവരി 8ന് തിയേറ്ററുകളില്‍

നവാഗതനായ ഗിരീഷ് പണിക്കര്‍ മട്ടാട സംവിധാനം നിര്‍വ്വഹിക്കുന്ന സസ്‌പെന്‍സ് ഫാമിലി ത്രില്ലറായ ‘ദി ഗാംബിനോസ്’ ഫെബ്രുവരി 8നു പ്രദര്‍ശനത്തിനെത്തും.

രാധിക ശരത്കുമാര്‍, വിഷ്ണു വിനയ്, നീരജ എന്നിവര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിലെ ഗാനം കഴിഞ്ഞ ആഴ്ച പുറത്തിറങ്ങി. കുടുംബം പശ്ചാത്തലമാക്കിയാണ് ‘ലാബെല്ലാ…’ എന്ന മനോഹരമായ ഗാനം ഒരുക്കിയിരിക്കുന്നത്.

ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനത്തിനു മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നുണ്ട്.

ആക്ഷന്‍ രംഗങ്ങളും സസ്‌പെന്‍സും പ്രണയവുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.ഒരു അധോലോക കുടുംബത്തിന്റെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് രാധിക ശരത്കുമാര്‍ അവതരിപ്പിക്കുന്നത്. ‘സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി’ എന്ന ടാഗ്ലൈനോടുകൂടിയുള്ള ചിത്രത്തിന്റെ പേരും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സമ്പത്ത് രാജ്, ശ്രീജിത്ത് രവി, സാലു കെ ജോര്‍ജ്, സിജോയ് വര്‍ഗീസ്, മുസ്തഫ, ജാസ്മിന്‍ ഹണി, ബിന്ദു വടകര, ഷെറിന്‍, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഓസ്‌ട്രേലിയന്‍ ഫിലിം കമ്പനിയായ കങ്കാരു ബ്രോഡാകാസ്റ്റിംഗിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News