തൃശൂര്‍: യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ നരേന്ദ്രമോദി യതീഷ്ചന്ദ്രക്ക് കൈ കൊടുക്കുന്ന ഫോട്ടോ ആണ് ഇപ്പൊ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്.

സ്വന്തം ഫേസ്ബുക്ക് അക്കൗണ്ട് വഴി യതീഷ്ചന്ദ്ര തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

നിലയ്ക്കലില്‍ ബിജെപി നേതാവ് അച രാധാകൃഷ്ണനെ നോക്കി പേടിപ്പിച്ച കുറ്റത്തിന് യതീഷ്ചന്ദ്രയെ ഡല്‍ഹിക്ക് വിളിപ്പിക്കുമെന്നും തൊപ്പി തെറുപ്പിക്കുംഎന്നൊക്കെ ആയിരുന്നു ബിജെപിയുടെ ഗീര്‍വാണം.

എന്നാല്‍ ഇപ്പോള്‍ യതീഷ് ചന്ദ്രയെ ഡല്‍ഹിക്ക് വിളിപ്പിച്ചതുമില്ല, കേന്ദ്രം തൃശൂര്‍ വന്ന് കൈ കൊടുക്കുകയും ചെയ്തു.