മോദിയെ സ്വീകരിക്കാന്‍ കൊലക്കേസില്‍ ശിക്ഷയനുഭവിച്ചയാളും

തൃശൂര്‍: തൃശൂരില്‍ നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ കൊലക്കേസില്‍ ശിക്ഷയനുഭവിച്ചയാളും.

യുവമോര്‍ച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ തൃശൂരില്‍ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാനാണ്, കാഞ്ഞാണി ബ്രഹ്മകുളം തിയറ്ററില്‍ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി സുജയ് സേനന്‍ കൂട്ടാളികളുമായി എത്തിയത്.

17 വര്‍ഷംമുമ്പ് ബ്രഹ്മകുളം തിയേറ്ററില്‍വച്ച് ചാഴൂര്‍ ചെത്തിക്കാട്ടില്‍ വേലപ്പന്റെ മകന്‍ ബൈജുവി(25)നെയാണ് സുജയ് സേസനും സംഘവും കുത്തിമലര്‍ത്തിയത്. തുടര്‍ന്നുള്ള കേസിലാണ് സുജയ് സേനനെ കോടതി ശിക്ഷിച്ചത്.

യുവമോര്‍ച്ചയുടെ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ഞായറാഴ്ച വൈകിട്ടാണ് മോദി കുട്ടനെല്ലൂര്‍ ഹെലിപ്പാഡില്‍ വിമാനമിറങ്ങിയത്. ഇവിടെവച്ചാണ് എംപി, മേയര്‍, കലക്ടര്‍, സിറ്റി പൊലീസ് കമീഷണര്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കൊലക്കേസില്‍ ശിക്ഷ കഴിഞ്ഞെത്തിയ സുജയ്സേനനും എത്തിയത്.

സിറ്റി പൊലീസ് കമീഷണറുടെ തൊട്ടടുത്തുനിന്ന് സുജയ് സേനന്‍ പ്രധാനമന്ത്രിയെ ഹസ്തദാനം ചെയ്തു. കേസിലെ രണ്ടാംപ്രതിയായിരുന്നു സുജയ് സേനന്‍. ശിക്ഷാ കാലയളവില്‍ രണ്ടുദിവസം വിയ്യൂരിലും പിന്നീട് പൂജപ്പുര ജയിലിലുമാണ് കഴിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News