ആനയുടെ തുമ്പിക്കൈയില്‍ പിടയുന്ന പ്രിയതമന്റെ ജീവന്‍ തിരിച്ചുപിടിച്ച് രജനി; മുട്ടന്‍ വടിയെടുത്ത് ആനയെ തല്ലിയോടിച്ചു

കൊല്ലം: ഭര്‍ത്താവ് സുരേഷ് ബാബുവിന്റെ ജീവന്‍ ആനയുടെ തുമ്പിക്കൈയ്യില്‍ കിടന്ന പിടഞ്ഞപ്പോള്‍ രജനി മറ്റൊന്നും ആലോചിച്ചില്ല, ധൈര്യം സംഭരിച്ച് അടുത്ത് കണ്ട മുട്ടന്‍ വടിയെടുത്ത് ആനയെ തലങ്ങും വിലങ്ങും തല്ലിയോടിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.

പനയഞ്ചേരി അമ്പലത്തിലെ ഉത്സവത്തിന് ശേഷം ആനയെ സുരേഷ്ബാബുവിന്റെ പറമ്പില്‍ തളച്ചശേഷം പാപ്പാന്‍ പോയി. ഈ സമയത്താണ് ആനയ്ക്ക് കുടിക്കാന്‍ വെള്ളവുമായി സുരേഷ്ബാബു ആനയുടെ അടുത്തേക്ക് പോയത്.

വെള്ളം നിറച്ച പാത്രവുമായി സുരേഷ് ബാബു ആനയുടെ അടുത്തെത്തിയപ്പോള്‍ പൊടുന്നനെ ആന തുമ്പിക്കൈകൊണ്ട് ചുറ്റിപ്പിടിക്കുകയായിരുന്നു.

സുരേഷ് ബാബുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ഭാര്യ രജനി പേടിച്ച് നിന്നില്ല. അടുത്ത കണ്ട വടിയെടുത്ത് ആനയെ തല്ലിയോടിച്ചു.അടി കൊണ്ട ആന സുരേഷിനെ നിലത്തിട്ട് പിന്‍വാങ്ങി.രജനി ഓടിച്ചെന്ന് സുരേഷ്ബാബുവിനെ വലിച്ചിഴച്ച് രക്ഷപ്പെടുത്തി.

പനയഞ്ചേരി എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ് രജനി. സുരേഷ് ബാബുവിന്റെ തുടയെല്ലിന് പൊട്ടലുണ്ടെങ്കിലും ജീവന്‍ തിരിച്ച് കിട്ടിയ ആശ്വാസത്തിലാണ് കുടുംബം. സുരേഷ് ബാബുവിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News