സച്ചിന്റെ മുപ്പത് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ഇനി പഴങ്കഥ; തകര്‍ത്തത് നേപ്പാള്‍ താരം

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ക്കപ്പെട്ടിരിക്കുകയാണ്. അതും ഒരു നേപ്പാള്‍ താരമാണ് തകര്‍ത്തതെന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ഞെട്ടല്‍ ഉണ്ടാകുന്നത് സ്വാഭാവികവുമാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് സച്ചിനെ മറികടന്ന് നേപ്പാള്‍ കൗമാരതാരം രോഹിത് പൗഡല്‍ സ്വന്തമാക്കിയത്.

യുഎഇക്കെതിരായ രണ്ടാം എകദിനത്തിലാണ് ഈ അപൂര്‍വനേട്ടം രോഹിത് സ്വന്തമാക്കിയത്. 16 വയസും 146 ദിവസവുമാണ് രോഹിത്തിന്റെ പ്രായം. സച്ചിന്റെ പ്രായം 16 വയസും 213 ദിവസവും ആയിരുന്നു. അന്ന് സച്ചിന്‍ പാകിസ്ഥാനെതിരെയാണ് അര്‍ദ്ധ സെഞ്ച്വറി നേടിയത്.

എകദിനത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന അഫ്രീദിയുടെ റെക്കോര്‍ഡും അദ്ദേഹം ഈ നേട്ടത്തോടെ തകര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News