ജീവന് വേണ്ടി കരഞ്ഞുകൊണ്ട് ചെളിയിലേക്ക് താഴ്ന്നു പോകുന്ന ഒരു മനുഷ്യന്‍, ദേവദൂതന്മാരെ പോലെ പറന്നെത്തിയെ സൈനികര്‍; വൈറലാകുന്ന വീഡിയോ

ചെളിയിലും വെള്ളത്തിലും താഴ്ന്ന് പോകുന്ന ഒരു മനുഷ്യന്‍, ജീവന് വേണ്ടി അയാള്‍ കേഴുകയാണ്. അവിടേക്ക് കാവല്‍ മലാഖയെപ്പോലെ പറന്നിറങ്ങുന്ന ഹെലികോപ്ടര്‍. അതില്‍ എത്തിയ സൈനികര്‍ അയാളെ രക്ഷപ്പെടുത്തുന്നു. ആ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അണക്കെട്ട് തകര്‍ന്ന് വലിയ ദുരന്തം സംഭവിച്ച ബ്രസീലില്‍ നിന്നുമുള്ള ഒരു കാഴ്്ചയാണ് ഇത്. ഡാമിലെ വെള്ളത്തിനൊപ്പം കുത്തിയൊലിച്ചെത്തിയ ചെളിയും കല്ലുകളും പ്രദേശത്തെ അപ്പാടെ വിഴുങ്ങിയിരിക്കുകയാണ്.

സ്ഥലത്തെ രക്ഷാദൗത്യം അതിവേഗം പുരോഗമിക്കുകയാണ്. തെക്കുകിഴക്കന്‍ ബ്രസീലിലെ മിനാസ് ജെറിസിലാണ് ഇന്നലെ അണക്കെട്ട് തകര്‍ന്ന് വന്‍ ദുരന്തമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News