പനാമയില്‍ നടന്ന ലോകയുവജന സമ്മേളനത്തില്‍ ആഘോഷത്തോടെ കന്യാസ്ത്രീകളുടെ മ്യൂസിക് ബാന്‍ഡ്. കന്യാസ്ത്രീകളുടെ അതിശയിപ്പിക്കുന്ന പ്രകടനത്തിനൊപ്പം നൃത്തം ചെയ്താണ് യുവജനങ്ങള്‍ രാവ് ആഘോഷമാക്കിയത്.

ചടുലതാളം കൊണ്ടും മനോഹരസംഗീതം കൊണ്ടും ‘ദി സിസ്റ്റേഴ്‌സ് ഓഫ് സിയര്‍വാസ്’ ആസ്വാദകരെ കൈയിലെടുത്തു.

പെറുവില്‍ നിന്നുള്ള ദി സിസ്റ്റേഴ്‌സ് ഓഫ് സിയര്‍വാസ് എന്ന 11 അംഗ കന്യാസ്ത്രീ ബാന്‍ഡാണ് അസാധ്യ അവതരണം കൊണ്ട് ആസ്വാദകരുടെ ഹൃദയം കീഴടക്കിയത്.

പാനമയില്‍ നടക്കുന്ന ലോകയുവജന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് എത്തിയത് . 2014 ല്‍ രൂപീകരിച്ച ബാന്‍ഡിലുള്ള 11 കന്യാസ്ത്രീമാരും 20നും 40 നും വയസിനിടയിലുള്ളവരാണ്.