മഹാത്മാഗാന്ധി പീസ്ഫൗണ്ടേഷന്റെ 2018 -19 വര്‍ഷത്തെ കേരളസംസ്ഥാനതല ഗാന്ധിപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

പരമ്പരാഗത മേഖലയിലെ ഉള്‍പ്പടെയുള്ള ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരനടപടികള്‍ സ്വീകരിച്ചു കൊണ്ട് ഭരണനടപടികള്‍ വേഗത്തിലാക്കിയും മാതൃകാപരവുമായ ജനഹിത ഭരണാധികാരി എന്ന നിലയിലും മികവ് തെളിയിച്ച ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ”മഹാത്മാ അവാര്‍ഡ് ഫോര്‍ മിനിസ്റ്റര്‍ ഓഫ് ‘ എക്‌സിലെന്‍സ് പുരസ്‌കാര ത്തിനര്ഹയായി.

ദീര്‍ഘകാലമായി ട്രേഡ് യൂണിയന്‍ രംഗത്തും പാര്‍ലമെന്ററി രംഗത്തും പ്രവര്‍ത്തിക്കുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നിയമത്തില്‍ ബിരുദവും നേടി എട്ടാമത്തെയും പത്താമത്തെയും, പതിനാലാമത്തേയും കേരള നിയമ സഭകളിലേക്ക് കുണ്ടറ അസംബ്ലി മണ്ഡലത്തില്‍ നിന്നും സി.പി,ഐ.(എം) പ്രതിനിധിയായി തെരഞ്ഞടുക്കപ്പെട്ടു. എസ്.എഫ്.ഐ യിലൂടെ പൊതുരംഗത്തെത്തിയ മേഴ്‌സിക്കുട്ടി അമ്മ സി.ഐ.ടി.യു. അഖിലേന്ത്യ വൈസ് പ്രസിഡന്റ് ആണ്.

ഇടം പാര്‍പ്പിടം പദ്ധതി വഴി ഏറ്റവും കുറഞ്ഞ ചെലവിലും ഉന്നത ഗുണമേന്മയിലും പാവപ്പെട്ടവര്‍ക്കു വീട് വച്ച് നല്‍കുന്ന പ്രൊജക്റ്റ് വഴി യുണൈറ്റഡ് നാഷന്‍സിന്റെ ന്യൂയോര്‍ക്ക്‌സമ്മേളനത്തില്‍ പ്രേത്യക അംഗീകാരം നേടിയ മെഴ്സികുട്ടീ ‘അമ്മ കേരളത്തിലുണ്ടായ പ്രളയ ദുരിതത്തില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തങ്ങളും തന്റെ വകുപ്പില്‍ നടത്തുന്ന മാതൃകാപരമായ ഭരണരീതിയുമാണ് മിനിസ്റ്റര്‍ ഓഫ് എക്‌സിലെന്‍സ് അവാര്‍ഡിനഅര്‍ഹയായത്.

”അപ്പുവിന്റെ സത്യാന്വേഷണം” എന്ന സിനിമയിലൂടെയുള്‍പ്പടെ സിനിമയെ മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ പ്രെചരിപ്പിക്കുന്നതിനായി മാര്‍ഗമാക്കിയും സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുമുള്ള നിസീമമായ പ്രചാരണ പരിപാടികളും പദ്ധതികളുമാണ്ഡോ.വി.അനൂപ്എ.വി.എമ്മിനെ(കോഴിക്കോട്) അവാര്‍ഡിന അര്‍ഹനാക്കിയത്.

ഉന്നത സാകേതിക വിദ്യഭ്യാസ രംഗത്തെ മികവിന് എം സി സി കോളേജ് ചെയര്‍മാന്‍ ആനന്ദന്‍ (തൃശൂര്‍), ബിസിനസിനെ ജനകീയവത്കരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ജോബിന്‍പി.ജയിംസ് (പെരുമ്പാവൂര്‍), പാവപ്പെട്ടവരുടെ ഉന്നമനത്തിനും അഗതികള്‍ക്കും ആലംബഹീനര്‍ക്കും വേണ്ടി നടത്തിവരുന്ന സേവനപ്രവര്‍ത്തനങ്ങള്‍ക്കു ഡോ.ഷാഹുല്‍ഹമീദും(കണ്ണൂര്‍)ഗാന്ധിയന്‍ വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ‘ഇന്ത്യന്‍ യേതോസ്ഇന്‍ ഇന്ത്യന്‍ ഇഗ്ലീഷ് ഫിക്ഷന്‍’ എന്ന ഗെവേഷണാത്മക രചനയിലൂടെ ഡോ.സാംജി വടക്കേടം സി എം ഐക്കും (ചങ്ങനാശേരി) ടുറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് രംഗത്തെ മികവിന് രാജ ഗോപാല്‍ അയ്യര്‍ക്കും (തിരുവനതപുരം) ഓണ്‍കോളജിഗൈനക്ക് സര്‍ജറി രംഗത്തെ മികവിന് ഡോ.ചിത്രതാരക്കും (കൊച്ചി) രണ്ടായിരത്തി പതിനെട്ടു പത്തൊന്‍പതു വര്‍ഷത്തെ അവാര്‍ഡുകള്‍ നല്‍കുമെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ.പി.ബാലചന്ദ്രന്‍ ഫൗണ്ടേഷന്‍ സംസ്ഥാന ചെയര്‍മാന്‍ എസ്.പ്രദീപ് കുമാര്‍ എന്നിവര്‍ അറിയിച്ചു.

മഹാത്മജിയുടെ എഴുപത്താമതു രക്തതസാക്ഷിത്തവാര്‍ഷിക വാരാചരണങ്ങളുടെ സമാപന ചടങ്ങില്‍ ഫെബ്രുവരി മൂന്നിന് കൊല്ലം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് അവാര്‍ഡ് വിതരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News