പാട്ടില്‍പ്പോലും മോദി പാടില്ല; സംഗീത പരിപാടി വിലക്കി പൊലീസ്

സംവിധായകന്‍ പാ രഞ്ജിത്തിന്റെ കാസ്റ്റ്‌ലെസ് കളക്ടീവ് എന്ന ബാന്റിനെ പാട്ടില്‍ മോദി എന്ന പേര് ആവര്‍ത്തിച്ച് വന്നതിന്റെ പേരില്‍ പാടുന്നതില്‍ നിന്ന് തമിഴ്‌നാട് പൊലീസ് തടഞ്ഞു.

ചെന്നൈയില്‍ ജാതിരഹിത കൂട്ടായ്മയില്‍ പാടുന്നതിനിടയിലാണ് മോദി എന്ന് പേര് ആവര്‍ത്തിച്ച് കടന്നു വന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.

രാജ്യത്തിന്റെ ആകെയുള്ള അവസ്ഥയെ കുറിച്ചാണ് തങ്ങള്‍ പാടിയതെന്ന് കാസ്റ്റ്‌ലെസ് കളക്ടീവ് പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ട് പറഞ്ഞു.

മോദി എന്നത് ലളിത് മോദിയോ നീരവ് മോദിയോ ആകാമെന്നും, പൊലീസിന്റെ നടപടി ആവിഷ്‌കാര സ്വതന്ത്ര്യത്തിനന്മേലുള്ള കടന്ന് കയറ്റമാണെന്നും സംഘാടകര്‍ ആരോപിച്ചു.

സാംസ്‌കാരിക പരിപാടിക്കാണ് അനുമതി നല്‍കിയത്., എന്നാല്‍, പ്രധാനമന്ത്രിയെ കുറിച്ച് പാടിയതോടെ രാഷ്ട്രീയമായ കാര്യങ്ങളിലേക്ക് പരിപാടി മാറിയെന്ന് നടപടിയെ ന്യായികരിച്ചുകൊണ്ട് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News