കെ എം മാണി പ്രതിയായ ബാര്‍ കോഴകേസ്; സത്യവാങ്മൂലം പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി

മുന്‍ മന്ത്രി കെ എം മാണി പ്രതിയായ ബാര്‍ കോഴകേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി.

മാണിക്കെതിരായ തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ചുള്ള മുന്‍കൂര്‍ അനുമതി വ്യവസ്ഥ ഈ കേസില്‍ ബാധകമല്ലെന്നാണ് വിജിലന്‍സ് നിലപാട്.

മാണിക്കെതിരെ തുടരന്വേഷണത്തിനുള്ള തടസ്സങ്ങള്‍ നീക്കണമെന്ന വി എസ് അച്ചുതാനന്ദന്റെ ഹര്‍ജിയും തനിക്കെതിരായ തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന കെ എം മാണിയുടെ ഹര്‍ജിയുമാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

അടുത്തയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ കെ എം മാണിക്ക് വേണ്ടി സുപ്രീംകോടതിയില്‍ നിന്നുളള മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകുമെന്ന് ഹൈക്കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News