ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തയാളുടെ തല കാണാനില്ല; അന്വേഷണങ്ങള്‍ക്കൊടുവില്‍ കണ്ടെത്തിയത് 110 കിലോമീറ്റര്‍ അകലെ നിന്ന്; സംഭവത്തിന് പിന്നില്‍

ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തയാളുടെ തല കണ്ടെത്തിയത് 110 കിലോമീറ്റര്‍ അകലെ നിന്ന്.

വെള്ളിയാഴ്ച അര്‍ദ്ധരാത്രി ചിക്ക്മംഗളൂരുവിലെ ബിരൂര്‍ ജംഗ്ഷനിലാണ് കുമാര്‍ പശരപ്പ എന്നയാള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

തല വേര്‍പെട്ട ശരീരം റയിവെ ട്രാക്കില്‍ നിന്ന് കണ്ടെത്തിയെങ്കിലും മൃതദേഹത്തിന് തല കണ്ടെത്താനായില്ല. ട്രെയിന്‍ വീലുകള്‍ കൃത്യമായി തിരിയുന്നില്ലെന്ന് ശ്രദ്ധയില്‍പെട്ട ലോകോ പൈലറ്റിന്റെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ട്രെയിന്‍ എഞ്ചിന്‍ സ്പ്രിങ്ങില്‍ തലകുരുങ്ങിയതായി കണ്ടെത്തിയത്.

ഉടന്‍ തന്നെ തല പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയും റെയില്‍വേ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിവരം കൈമാറുകയും ചെയ്തു.

തല കണ്ടെത്തിയ സ്റ്റേഷന്‍ പരിധിയായ റാണെബന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കൈാറിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇത് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത കുമാര്‍ പരശപ്പ തല്‍വാര്‍ എന്നയാളുടേതാണെന്ന് സ്ഥിരീകരിക്കുകയും നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തല ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

ഇയാളുടെ തലയും കൊണ്ട് ട്രെയിന്‍ ഓടിയത് 110 കിലോമീറ്ററാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel