ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത്; ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

2013ലെ ഐ.പി.എല്‍ ഒത്തുകളി കേസിനെ തുടര്‍ന്നാണ് ബിസിസിഐ ശ്രീശാന്തിന് ആജിവാനന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.

വിലക്കേര്‍പ്പെടുത്തിയ ബി.സി.സി.ഐയുടെ നടപടി ക്രൂരമാണെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു.

ഇംഗ്ലീഷ് കൗണ്ടി മല്‍സരങ്ങളില്‍ പോലും പങ്കെടുക്കാന്‍ കഴിയുന്നില്ലെന്നും പരാതിപ്പെട്ടിട്ടുണ്ട്. വാതുവയ്പ്പ് ആരോപണത്തില്‍ ദില്ലി പട്യാല ഹൗസ് കോടതി വെറുതെവിട്ടെങ്കിലും വിലക്ക് നീക്കാന്‍ ബി.സി.സി.ഐ തയാറാകാത്തതിനെയാണ് ശ്രീശാന്ത് ചോദ്യം ചെയ്യുന്നത്. കേരള ഹൈക്കോടതിയും ബിസിസിഐ നടപടി ശരിവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News