ജെറ്റ് എയര്‍വെയ്‌സിന്റെ കിട്ടാക്കടം ഓഹരികളാക്കി മാറ്റാന്‍ എസ്ബിഐയെ നീക്കം

ജെറ്റ് എയര്‍വെയ്‌സിന്റെ കിട്ടാക്കടം ഓഹരികളാക്കി മാറ്റാന്‍ എസ്ബിഐയെ നീക്കം. നഷ്ടത്തിലോടുന്ന ജെറ്റ് എയര്‍വെയ്‌സിന്റെ വായ്പ തുക 15 ശതമാനം ഓഹരികളാക്കി മാറ്റാനാണ് ആലോചന.

പൊതുമേഖലാ വിമാനകമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍ക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് ഒരു പൊതുമേഖലാ ബാങ്ക് തന്നെ നഷ്ടത്തിലോടുന്ന കമ്പനിയുടെ ഓഹരി ഏറ്റെടുക്കുന്നത്. കോടികളുടെ കിട്ടാക്കടമുള്ള എസ്ബിഐയാണ് വായ്പ ഓഹരിയാക്കി മാറ്റുന്നത് എന്നതും ശ്രദ്ധേയമാണ്.
1.14 ബില്ല്യണ്‍ ഡോളര്‍ കടമുള്ള ജെറ്റ് എയര്‍വെയ്‌സിന് 8000 കോടിയുടെ വായ്പ നല്‍കിയത് ഇന്ത്യന്‍ ബാങ്കുകളാണ്. ഇതില്‍തന്നെ ബഹുഭൂരിഭാഗം വായ്പയും നല്‍കിയതാകട്ടെ എസ്ബിഐയും.

ഈ വായ്പാ തിരിച്ചടവ് മുഴുവന്‍ മുടങ്ങി പൂര്‍ണമായും നഷ്ടത്തിലോടവെയാണ് തങ്ങളുടെ വായ്പ ഷെയറുകളാക്കി മാറ്റാന്‍ ജെറ്റ് എയര്‍വെയ്‌സ് തീരുമാനിച്ചത്. തീരുമാനം വന്നതിന് പിന്നാലെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ലോണ്‍ തിരിച്ചടവിന് ആവശ്യപ്പെടാതെ നല്‍കിയ വായ്പകള്‍ ഓഹരിയാക്കി മാറ്റാനായിരുന്നു എസ്ബിഐ ആലോചന.

31 ശതമാനം ഓഹരി വില്‍ക്കാന്‍ ഒരുങ്ങുന്ന സ്ഥാപകന്‍ നേരഷ് ഗോയലിന്റെ ഓഹരിയില്‍ 15 ശതമാനമാണ് ഈ രീതിയില്‍ എസ്ബിഐ ഏറ്റെടുക്കുക. ഷെയര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഫെബ്രുവരി 21ന് നടക്കുന്ന ഓഹരി ഉടമകളുടെ യോഗത്തിലുണ്ടാകും.

പൊതുമേഖലാ വിമാനകമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍ക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് ഒരു പൊതുമേഖലാ ബാങ്ക് തന്നെ നഷ്ടത്തിലോടുന്ന സ്വകാര്യകമ്പനിയുടെ ഓഹരി ഏറ്റെടുക്കുന്നതെന്നത് എന്നതും ശ്രദ്ധേയമാണ്.

എടുത്ത വായ്പയ്ക്ക് പകരം കമ്പനിയുടെ ഓഹരി ഏറ്റെടുക്കുന്ന തെറ്റായ കീഴ്വഴക്കത്തിലൂടെ ബാങ്കിന്റെ കിട്ടാക്കടം കൂടിയാണ് വര്‍ദ്ധിക്കുന്നത്. വായ്പകള്‍ ഓഹരികളാക്കി മാറ്റുന്ന എവര്‍ഗ്രീനിംഗ് രാജ്യത്തെ സാധാരണക്കാരുടെ കാര്യത്തില്‍ ആര്‍ബിഐ യാതൊരു കാരണവശാലും അനുവദിക്കാറില്ല.

എന്നാല്‍ ഇവിടെയാകട്ടെ വിഷയത്തില്‍ ആര്‍ബിഐ മൗനം പാലിക്കുകയും ചെയ്യുന്നു. ഇത് കൃത്യമായും വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യമാണ് ചൂണ്ടിക്കാട്ടുന്നത്. തീരുമാനത്തിനെതിരെ ബാങ്ക് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്ത് നിന്ന് വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയരാനിടയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here