“ഇനിപ്പ എന്താ..അങ്ങ് ഊരിയെടുക്കാലോ.. രണ്ട് പാട്ട് പാടിച്ചിട്ട് വിട്ടാ മതി”; കുട്ടിയുടെ കയ്യില്‍ കുരുങ്ങിയ മോതിരം ഊരിയെടുത്ത് നല്‍കുന്ന ഫയര്‍മാന്‍മാരുടെ രസകരമായ വീഡിയോ

കാക്കിയണിഞ്ഞവര്‍ എന്നാല്‍ എല്ലാവര്‍ക്കും ഭയമാണ് അതിപ്പോള്‍ പൊലീസായാലും ഫയര്‍ഫോഴ്‌സ് ആയാലും. അവരുടെ കൃത്യ നിര്‍വഹണത്തില്‍ ഒരു ചെറിയ പിഴവ് വന്നാല്‍ പോലും അവരും മനുഷ്യരാണെന്ന പരിഗണന നല്‍കാതെ നാം അവരെ കുറ്റം പറയുകയും ചെയ്യും.

പക്ഷേ അവരുടെ നല്ല മനസ് ആരും കാണാറില്ല. ഇപ്പോള്‍ ഒരു കുഞ്ഞ് പയ്യന്റെ കയ്യില്‍ കുരുങ്ങി പോയ മോതിരം ഈരി കൊടുക്കുന്ന പൊന്നാനി ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വീഡിയോ ആണ് വൈറല്‍ ആകുന്നത്.

വിരലില്‍ മോതിരം കുടുങ്ങി ഊരാനാകാതെ ഒരു പയ്യന്‍ എത്തി. അവന് വളരെ വേദനിക്കുന്നുണ്ടായിരുന്നു. അവിടത്തെ ഡ്രൈവര്‍ ഗംഗാധരനും , ഫയര്‍മാന്‍ ബിജു കെ ഉണ്ണിയും ചേര്‍ന്നു അവനെ കൊണ്ടു പാട്ടു പാടിച്ച് മെല്ലെ ആ മോതിരമങ്ങു ഊരി. മനോഹരമായി ആണ് ആ കുട്ടി പാട്ട് പാടിയത്.

മോതിരം ഊരിയപ്പോള്‍ ചെറുതായി നിലവിളിച്ച കുട്ടിയോട് “ഇനിപ്പ എന്താ..അങ്ങ് ഊരിയെടുക്കാലോ.. രണ്ട് പാട്ട് പാടിച്ചിട്ട് വിട്ടാ മതി” എന്ന് വളരെ തമാശ രൂപേനെ അവര്‍ പറയുന്നുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News