“തളരില്ല തകരില്ല”; നവകേരളത്തിന് 25 പദ്ധതികള്‍; പ്രളയത്തെ പ്രത്യേകം പരാമര്‍ശിച്ച് ബജറ്റ്

കേരളം നേരിട്ട പ്രള‍യത്തെ പ്രത്യേകം പരാമര്‍ശിച്ച് പിണറായി സര്‍ക്കാറിന്‍റെ 4 മത്തെ ബജറ്റിന്‍റെ തുടക്കം. കേരളം നേരിട്ട പ്രളയത്തെയും രക്ഷാപ്രവര്‍ത്തനത്തനവും ഐക്യവും സൂചിപ്പിച്ച് ആരംഭിച്ച ബജറ്റില്‍ നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്.

നവ കേരളത്തിന് 25 പദ്ധതികള്‍

നവകേരള നിര്‍മാണത്തിനായി ബജറ്റില്‍ 25 പദ്ധതികള്‍ പ്രഖ്യാപിച്ചു. റീബില്‍ഡ് പദ്ധതി, വാര്‍ഷിക പദ്ധതി, കിഫ്ബി എന്നിവയുടെ സംയുക്ത പദ്ധതികളായിരിക്കും ഇവ. പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിലായിരിക്കും നവ കേരളത്തിന്‍റെ നിര്‍മ്മാണം.

പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ട പഞ്ചായത്തുകള്‍ക്ക് 250 കോടി അനുവദിക്കും.റീബില്‍ഡ് കേരളയുടെ ഭാഗമായി നിര്‍മിക്കുന്ന റോഡുകള്‍ ഡിസൈന്‍സി റോഡുകളായിരിക്കും. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും റോഡു നിര്‍മ്മാണം നടക്കുക.

പ്രളയത്തില്‍ നഷ്ടമുണ്ടായ വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കും.  വ്യാപാരികളില്‍ ക്ഷേമനിധി അംഗങ്ങളായ 1130 പേര്‍ക്ക് ക്ഷേമനിധിയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കും. മറ്റുള്ളവര്‍ക്ക് 20 കോടി നഷ്ടപരിഹാരം നല്‍കും.

പ്രളയത്തില്‍ 15000 കോടി വരുമാന നഷ്ടമുണ്ടായതായി. പ്രളയത്തില്‍ നാശനഷ്ടമുണ്ടായ മലയോര മേഖലയ്ക്ക് പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചു. കൃഷിനാശം നേരിടാന്‍ 20 കോടി നീക്കി വെച്ചു.

പ്രളയ പുനര്‍നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 1131 കോടി രൂപ ചിലവഴിച്ചതായി ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ദുരിതാശ്വാസ നിധിയിലേക്ക് വന്ന തുക പ്രളയ പുനര്‍നിര്‍മാണത്തിന് തന്നെ ഉപയോഗപ്പെടുത്തുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിനെ പുനര്‍നിര്‍മിക്കാന്‍ 1000 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ്.

പ്രളയംകൂടി കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ വികസനം കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ളതാകും പാക്കേജെന്ന് ധനമന്ത്രി വ്യക്തമാക്കി. കുട്ടനാട് ശുചീകരണത്തിനായി പ്രത്യേക പദ്ധതികള്‍ രൂപീകരിക്കും. കുട്ടനാട്ടിലെ പൊതു സ്ഥാപനങ്ങള്‍ പ്രളയത്തെ നേരിടാന്‍ സാധിക്കും വിധം പുനര്‍നിര്‍മിക്കും.

കേരളം സമീപകാല ചരിത്രത്തിലേ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട സമയത്ത് കേരളത്തിനോട്, കേന്ദ്രം മുഖം തിരിച്ചു നിന്നതും ബജറ്റ് അവതരണ വേ‍ളയില്‍ മന്ത്രി സൂചിപ്പിച്ചു.

കേന്ദ്രം കേരളത്തിനോട് അവഗണനാ നിലപാടാണ് കാണിച്ചത്.ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും തകര്‍ന്നു പോയ കേരളത്തിന്‍റെ പുനര്‍ നിര്‍മ്മാണ സമയത്തും ഇത് തുടര്‍ന്നു.പ്രളയത്തിന് ശേഷം കേരളത്തിനുള്ള വായ്പ കേന്ദ്രസര്‍ക്കാര്‍ വെട്ടിച്ചുരുക്കി.

പുനര്‍നിര്‍മ്മാണത്തിനായി വായ്പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യവും കേന്ദ്രസര്‍ക്കാര്‍ തള്ളി. എല്ലാതരത്തിലും കേരളത്തെ കേന്ദ്രം അവഗണിക്കുകയായിരുന്നെന്നും മന്ത്രി ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here