അമിത ലൈറ്റ് കത്തിച്ച് റോഡില്‍ വിലസേണ്ട; നിങ്ങളെ പൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്ലാന്‍

അമിത പ്രകാശമുള്ള ഹെഡ്ലാമ്പുകളുമായി റോഡില്‍ വിലസുന്ന വാഹനങ്ങളെ പൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഫെബ്രുവരി മുതല്‍ ഇത്തരം വാഹനങ്ങള്‍ക്ക് എതിരെ നടപടി കര്‍ശനമാവും. ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനമെങ്ങും പരിശോധന ശക്തമാക്കാനാണ് ആലോചന.
പ്രകാശതീവ്രത കൂടിയ ഹെഡ്ലാമ്പ് ഘടിപ്പിച്ച് പിടിക്കപ്പെട്ടാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്യും.

ഓടിച്ചയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്യും. മറ്റുള്ളവര്‍ക്ക് ശല്യമാവുന്ന ആഫ്റ്റര്‍മാര്‍ക്കറ്റ് ഹെഡ്ലാമ്പുകള്‍ക്ക് സംസ്ഥാനത്ത് പ്രചാരം കൂടുന്നതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ഇത്തരം ഹെഡ്ലാമ്പുകള്‍ അപകടങ്ങള്‍ കൂട്ടുന്നതായി മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

വീതികൂടിയ ടയറുകള്‍, വലിയ അലോയ് വീലുകള്‍, ശബ്ദതീവ്രത കൂടിയ ഹോണുകള്‍, തീവ്രപ്രകാശമുള്ള ലൈറ്റുകള്‍ എന്നിവയെല്ലാം ഘടിപ്പിക്കുന്നത് അനധികൃത മോഡിഫിക്കേഷനില്‍പ്പെടും. വാഹനനിര്‍മ്മാണ കമ്പനികള്‍ രൂപകല്‍പന ചെയ്ത് അംഗീകൃത ടെസ്റ്റിംഗ് ഏജന്‍സിയുടെ അംഗീകാരത്തോടെ പുറത്തിറക്കുന്ന വാഹനങ്ങളില്‍ രൂപമാറ്റം അനുവദനീയമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here