കുവൈറ്റില്‍ സ്വകാര്യ മേഖലയിലും സ്വദേശി വല്‍ക്കരണ നടപടികള്‍ ശക്തമാക്കുന്നു

കുവൈറ്റില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വദേശി വല്‍ക്കരണ നടപടികള്‍ക്ക് വേഗത കൂട്ടാനുള്ള നടപടികളുടെ ഭാഗമായി സ്വകാര്യ മേഖലയിലും സ്വദേശി വല്‍ക്കരണ നടപടികള്‍ ശക്തമാക്കുന്നു.

പബ്ലിക്ക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ ഡയറക്ടര്‍ ജനറല്‍ അഹ്മദ് മൂസയാണ് ഇത് സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.

തൊഴില്‍ മേഖലയിലെ സ്വദേശി വിദേശി ആനുപാതം ക്രമീകരിക്കുന്നതിന് വേണ്ടി നേരത്തെ മന്ത്രിസഭാ കൈകൊണ്ട തീരുമാനത്തിന്റെ ഭാഗമായാണ് ഈ സര്‍ക്കുലര്‍.

ഈ വര്ഷം ജൂണ്‍ മാസം മുതല്‍ സ്വദേശികള്‍ക്കനുവദിച്ച ക്വട്ടയില്‍ നിര്‍ബന്ധമായും സ്വദേശികളെ തന്നെ നിയമിക്കണം, ഇല്ലാ എങ്കില്‍ ഈ ഒഴിവില്‍ നിയമിക്കുന്ന ഓരോ വിദേശ ജോലിക്കാരനും 300 കുവൈറ്റി ദിനാര്‍ വീതം കമ്പനി അധികമായി അടക്കേണ്ടതായി വരും.

ജോലി അവസരം കാത്ത് ആയിരക്കണക്കിന് സ്വദേശികളാണ് ഉള്ളതെന്നാണ് കണക്കുകള്‍. എന്നാല്‍ പൊതുവെ സര്‍ക്കാര്‍ ജോലി ചെയ്യുന്നതിലാണ് സ്വദേശികള്‍ക്ക് താല്പര്യകൂടുതല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News