പ്രണവ് മോഹന്‍ലാലിന്റെ ഡാൻസ് രംഗങ്ങളുമായി ‘ഇന്ദിഇന്ദിരങ്ങള്‍…’ ഗാനം കാണാം

ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ഇന്ദിഇന്ദിരങ്ങള്‍…’ എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോയാണ് പുറത്തിറങ്ങിയത്.

ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് ഗോപി സുന്ദര്‍ ആണ്. നജീം അർഷാദ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രണവിന്റെ ഡാൻസ് രംഗങ്ങൾ അടങ്ങിയ ഗാനം യൂട്യൂബിൽ ട്രെൻഡിങ്ങാണ്.

31 വര്‍ഷങ്ങള്‍ക്ക് മോഹന്‍ലാലിന്റെ ഇരുപതാം നൂറ്റാണ്ടിന് കിട്ടിയ അതേ ആവേശം തന്നെയാണ് പ്രണവ് ചിത്രത്തിനും ലഭിക്കുന്നത്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്ത സിനിമ ടോമിച്ചന്‍ മുളകുപാടം ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രമാണിത്.

ആവേശത്തോടെയും ആഘോഷങ്ങളോടെയുമാണ് പ്രണവ് ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ തിയറ്ററുകളില്‍ ആരാധകര്‍ വരവേറ്റത്.

പ്രണവിന്റെയും അരുണ്‍ ഗോപിയുടെയും രണ്ടാമത്തെ ചിത്രവും മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ഒരുക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here