ചരിത്രം കുറിച്ച്‌ മിതാലി രാജ്‌

ഹാമിൾട്ടൺ: ലോകക്രിക്കറ്റിന്‌ മുന്നിൽ അഭിമാനമായി മിതാലിരാജ്‌. 200 ഏകദിനങ്ങൾ കളിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റർ എന്ന റെക്കോഡ്‌ ഇനി ഇന്ത്യൻ ക്യാപ്‌റ്റൻ മിതാലിക്ക്‌ സ്വന്തം.

ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിലാണ്‌ മിതാലി ഈ ബഹുമതി സ്വന്തമാക്കിയത്‌. 200ആം മത്സരത്തിൽ താരം 9 റണ്ണിന്‌ പുറത്തായി.

നേരത്തെ ലോകക്രിക്കറ്റിൽ ഏറ്റവുമധികം ഏകദിനങ്ങൾ കളിക്കുന്ന വനിതാ താരമെന്ന റെക്കോർഡും മിതാലി സ്വന്തമാക്കിയിരുന്നു. 191 ഏകദിനങ്ങൾ കളിച്ച ഇംഗ്ലണ്ടിന്റെ ചാർലോട്ട്‌ എഡ്‌വേർഡിന്റെ റെക്കോർഡാണ്‌ മിതാലി മറികടന്നത്‌.

1999 ൽ 16ആം വയസ്സിൽ അയർലണ്ടിനെതിരെയായിരുന്നു മിതാലിയുടെ അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തിൽതന്നെ സെഞ്ചുറി നേടിയ അപൂർവ്വം വനിത ക്രിക്കറ്റർമാരിൽ ഒരാളെന്ന നേട്ടവും മിതാലിക്കുണ്ട്‌. ഏകദിനത്തിൽ 7 സെഞ്ചുറികളും ‌52 അർധസെഞ്ചുറികളുമടക്കം 6613 റൺ നേടിയിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News