തിരുമേനി മറന്നു…ഞാന്‍ ക‍ഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇവിടെ വോട്ട് ചോദിച്ചു വന്നിരുന്നു; കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളെ ട്രോളി ഫ്ലക്സ് ബോര്‍ഡുകള്‍

തെരഞ്ഞെടുപ്പാകുമ്പോള്‍ ഷോയുമായി എത്തുന്ന സ്ഥാനാര്‍ഥികളെ ട്രോളി സോഷ്യല്‍ മീഡിയ. ലോകസഭയിലേക്ക് ജയിച്ചുപോയി പിന്നെ വീണ്ടും തെരഞ്ഞെടുപ്പാകുമ്പോള്‍ മാത്രമാണ് സ്ഥാനാര്‍ഥികള്‍ തിരിഞ്ഞുനോക്കുന്നതെന്നാണ് ഈ ട്രോളുകളിലെ കുറ്റപ്പെടുത്തല്‍.

പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയെ ട്രോളി അടൂരില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

മണിച്ചിത്രത്താ‍ഴിലെ പ്രശ്സ്തമായ രംഗത്തിലൂടെയാണ് ആന്‍റോ ആന്‍റണിയെ ട്രോളിയിരിക്കുന്നത്. എവിടോയോ കണ്ടു മറന്ന പോലെ…തിരുമേനി മറന്നു…ഞാന്‍ ക‍ഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇവിടെ വോട്ട് ചോദിച്ചു വന്നിരുന്നു….

ഹമ്പടാ ആന്‍റോ കുട്ടാ…പറ്റിച്ചൂട്ടോ എന്നാണ് ട്രോള്‍. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ സൈക്കിള്‍ ഷോയും തീവണ്ടി യാത്രയും തട്ടുകടയില്‍ ചായകുടിയും നടത്തുന്ന സ്ഥാനാര്‍ഥികളെയും ട്രോളന്‍മാര്‍ വെറുതെ വിടുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News