പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ത്രില്ലര്‍ ചിത്രമാണ് നയന്‍. ഒരു സയന്‍സ് ഫിക്ഷന്‍ വിഷയം കൂടി കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രവും സോണി പങ്കാളികളായ ആദ്യ റീജിയണല്‍ ചിത്രവും ആണിത്.
ഇപ്പോള്‍ ഷൂട്ടിങ് സമയത്ത് നടന്ന രസകരമായ ഒരു സംഭവം വിവരിക്കുകയാണ് പൃഥ്വിരാജ്.
അര്‍മാന്‍ എന്ന ഹോട്ടലില്‍ ആണ് സംഭവം നടക്കുന്നത്. ഹോട്ടലുകള്‍ എല്ലാം മാറി മാറി ആണ് താമസിച്ചിരുന്നത്. കാരണം ഒരു ഹോട്ടലും 30 ദിവസത്തേക്ക് കിട്ടില്ല.
ആ ഹോട്ടലില്‍ പൃഥ്വിരാജിന് റൂം ബുക്ക് ചെയ്തിരുന്നു.
ഹീറോ ഇപ്പോള്‍ എത്തും അദ്ദേഹത്തിന്റെ റൂം റെഡിയാക്കി വയ്ക്കാന്‍ പറഞ്ഞു. അപ്പോള്‍ ആണ് രാജു അവിടെ എത്തിയത്. രാജുവിനെ കണ്ടതും റിസ്പഷനിസ്റ്റ് ഓടി അടുത്തേക്ക് വന്നു.
അയാളുടെ ചോദ്യം ആണ് പൃഥ്വിരാജിനെ ചിരിപ്പിച്ചത്, ” ഹീറോ എവിടെ എപ്പോള്‍ വരും” , ചിരിച്ചു കൊണ്ട് പൃഥ്വിരാജ് പറഞ്ഞു “ഹീറോ പിന്നാലെ ഉണ്ട്, എത്താന്‍ ഒരു പത്തു മിനിട്ടെടുക്കും. വേണെല്‍ തോക്കോല്‍ ഞാന്‍ കൊടുത്തേക്കാം.”
തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് നയനിന്റെ പ്രൊമോഷന്‍ വീഡിയോയില്‍ രാജു ഇക്കാര്യം പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here