പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൈത്താങ്ങാവുന്ന ബജറ്റാണ് കേരളത്തിന്റേത്

കൊല്ലത്തെ പൊതുമേഖലാ സ്ഥാപനമായ മീറ്റര്‍ കമ്പനിക്ക് 9 കോടി രൂപ അനുവധിച്ചു. ഗെയില്‍ പദ്ധതിയുടെ ഗുണഭോക്തൈക്കള്‍ക്കാവശ്യമായ ഗ്യാസ് മീറ്ററും സ്മാര്‍ട്ട് മീറ്ററും നിര്‍മ്മിക്കുമെന്ന് ബജറ്റിനെ സ്വാഗതം ചെയ്ത് ചെയര്‍മാന്‍ എം.എച്ച് ഷാരിയര്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം നേരത്തെ ബജറ്റിലൂടെ അഞ്ചു കോടിയും പ്രവര്‍ത്തന മൂലധനമായി അഞ്ചു കോടിയും അനുവദിച്ചിരുന്നു

ഈ സാമ്പത്തിക വര്‍ഷം ഇതിനകം 20 കോടിയുടെ വിറ്റുവരവ് നേടുകയും 2019-20 സാമ്പത്തിക വര്‍ഷം 50 കോടിയുടെ വിറ്റുവരവ് ലക്ഷ്യമിടുകയും ചെയ്യുന്ന കൊല്ലം മീറ്റര്‍ കമ്പനിക്ക് (യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്) വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ ഹസ്തദാനം.

എബി സ്വിച്ച് നിര്‍മാണത്തിന് കെഎസ്ഇബി നേരത്തെ 21 കോടി രൂപയുടെയും അടുത്തിടെ 23 കോടിയുടെ പുതിയ കരാറും മീറ്റര്‍ കമ്പനിക്ക് നല്‍കി.

എല്‍ഇഡി സ്ട്രീറ്റ് ലൈറ്റിന് തദ്ദേശ സ്ഥാപനങ്ങളുടെ രണ്ടുകോടിയുടെ ഓര്‍ഡറും ഈ സാമ്പത്തിക വര്‍ഷം ലഭിച്ചിരുന്നു.

ടെന്‍ഡര്‍ നടപടിയില്ലാതെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൊല്ലം മീറ്റര്‍ കമ്പനിയില്‍നിന്ന് എല്‍ഇഡി തെരുവുവിളക്കുകള്‍ വാങ്ങാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അടച്ചുപൂട്ടലിന്റെ വക്കില്‍നിന്നാണ് മീറ്റര്‍ കമ്പനിയെ സര്‍ക്കാര്‍ രക്ഷിച്ചത്.

കമ്പനി നിര്‍മിക്കുന്ന വാട്ടര്‍ മീറ്റര്‍ നിര്‍മാണ യൂണിറ്റ് വാട്ടര്‍ അതോറിറ്റി വാങ്ങുന്നതിനും നടപടിയുണ്ടായി. എല്ലാവിധത്തിലും മീറ്റര്‍ കമ്പനിയെ കൈപിടിച്ച് ഉയര്‍ത്തുകയാണ് സംസ്ഥാന സര്‍ക്കാരും വ്യവസായ വകുപ്പുമെന്ന് എം നൗഷാദ് എംഎല്‍എ പറഞ്ഞു.

കമ്പനിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍ കരുത്തായെന്ന് ചെയര്‍മാന്‍ എം എച്ച് ഷാരിയറും എംഡി എസ് ആര്‍ വിനയകുമാറും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News