ഈ സേവനം ഏപ്രില്‍ രണ്ടു വരെ മാത്രം; ഫയലുകളും ചിത്രങ്ങളും വീഡിയോകളും നശിപ്പിക്കും; മുന്നറിയിപ്പുമായി ഗൂഗിള്‍

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ‘പ്ലസ്’ അടച്ചു പൂട്ടുകയാണെന്ന് ഗൂഗിള്‍. ഏപ്രില്‍ രണ്ട് വരെ മാത്രമേ ഗൂഗിള്‍ പ്ലസിന്റെ സേവനം ലഭ്യമാകൂവെന്ന് ഗൂഗിള്‍ ഔദ്യോഗികമായി അറിയിച്ചു.

ഗൂഗിളിന്റെ കുറിപ്പ് ഇങ്ങനെ:

ഇനി വളരെ ചുരുങ്ങിയ കാലാവധിയെ ഉള്ളൂ. അതുകൊണ്ട് പ്ലസില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങളും ഫയലുകളും എല്ലാം വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്തു വയ്ക്കണം. ഏപ്രില്‍ രണ്ട് മുതല്‍ പ്ലസിലുള്ള ഫയലുകളും ചിത്രങ്ങളും വീഡിയോകളും നശിപ്പിക്കാന്‍ തുടങ്ങും. ഗൂഗിള്‍ ഫോട്ടോസിലേക്ക് മാറ്റുന്ന ചിത്രങ്ങളൊഴികെ എല്ലാം ഡിലീറ്റ് ചെയ്യപ്പെടും.

തിങ്കളാഴ്ച മുതല്‍ പ്ലസില്‍ പുതിയ അക്കൗണ്ട് നിര്‍മ്മിക്കാന്‍ സാധിക്കില്ല. ഗൂഗിളില്‍ സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ പ്ലസ് ഉള്‍പ്പടെയുള്ള ബട്ടനുകള്‍ തുടര്‍ന്നും കുറച്ച് കാലത്തേക്ക് കാണാമെങ്കിലും പ്രവര്‍ത്തനക്ഷമം ആയിരിക്കില്ലെന്നും ഗൂഗിള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ഗൂഗിള്‍ പ്ലസ് നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ പ്രയാസമാണെന്നുകാണിച്ച് ഗൂഗിള്‍ എന്‍ജിനിയര്‍മാര്‍ സേവനം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. അഞ്ചു കോടിയിലധികം ഉപയോക്താക്കളുള്ള ഗൂഗിള്‍ പ്ലസില്‍ ഇതുകൂടാതെ പരിഹരിക്കാന്‍ കഴിയാത്ത തകരാറും കണ്ടെത്തിയിരുന്നു.

ഇതിനാല്‍ ഓഗസ്റ്റില്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ച ഗൂഗിള്‍ പ്ലസ് ഏപ്രിലില്‍ത്തന്നെ അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് മുന്‍ഗണന കൊടുക്കുന്നതുകൊണ്ടാണ് സേവനം അവസാനിപ്പിക്കുന്നതെന്ന് ഗൂഗിള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News