പ്രതിസന്ധികളില്‍ തളരുന്നവരും അപ്രതീക്ഷിതമായ അപകടങ്ങളില്‍ പതറിപ്പോകുന്നവരും തീര്‍ച്ചയായും ഇത് കണ്ടിരിക്കണം.

6 സിംഹങ്ങളുടെ മുന്നില്‍ പകച്ച് വീഴാതെ മുന്നോട്ടു നീങ്ങുന്ന ജിറാഫിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

സൗത്ത് ആഫ്രിക്കയിലെ ക്ലാസേരി എന്നറിയപ്പെടുന്ന സ്വകാര്യ വന്യജീവി സങ്കേതത്തിലാണ് സംഭവം.

വന്യജീവി സങ്കേതത്തിലെത്തിയ സഞ്ചാരികളും അവരുടെ ഗൈഡായ എമിലി വൈറ്റനിങുമാണ് തന്റെ കഴുത്തില്‍ കടിച്ചു തൂങ്ങി കിടക്കുന്ന സിംഹങ്ങളുമായി നടന്നു നീങ്ങുന്ന ജിറാഫിന്റെ ചിത്രങ്ങള്‍ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

സ്വതവേ ശാന്തസ്വഭാവക്കാരാണ് ജിറാഫുകള്‍. ആറ് സിംഹങ്ങള്‍ ചേര്‍ന്നാണ് ജിറാഫിനെ ആക്രമിച്ചത്.

രണ്ട് സിംഹങ്ങള്‍ ജിറാഫിന്റെ കഴുത്തില്‍ കയറി കടിച്ചു തൂങ്ങി. മറ്റു രണ്ടെണ്ണം ജിറാഫിന്റെ പിന്‍ഭാഗത്തും കടിച്ചു വലിച്ചു. രണ്ട് സിംഹങ്ങള്‍ ജിറാഫിന്റെ പിന്‍കാലുകളിലും ആക്രമിച്ചു.രണ്ട് മിനിട്ടോളം സിംഹങ്ങള്‍ ജിറാഫിനെ ഉപദ്രവിച്ചു.

വേദനകൊണ്ടു പുളഞ്ഞ ജിറാഫ് സിംഹങ്ങളെയും കൊണ്ട് മുന്നോട്ട് നീങ്ങികുകയായിരുന്നു. ജിറാഫ് കുടഞ്ഞ് എറിഞ്ഞപ്പോഴാണ് സിംഹങ്ങള്‍ പിടിവിട്ടത്.

മുറിവുകളില്‍ നിന്ന് രക്തം ഒഴുകുമ്പോഴും ജിറാഫ് പ്ിടിച്ചു നിന്നു. വീണ്ടും ആക്രമിക്കാനടുത്ത സിംഹങ്ങളെ സഹികെട്ട് തൊഴിച്ചോടിക്കുകയും ചെയ്തു.

4 മണിക്കൂറോളമാണ് സിംഹങ്ങള്‍ ഇരയെ വിടാതെ പിന്തുടര്‍ന്നത്. ഒടുവില്‍ വിശന്നു തളര്‍ന്ന് സിംഹങ്ങള്‍ ഇരയെ ഉപേക്ഷിച്ച് തിരിച്ചു പോകുകയായിരുന്നു.

പതറാതെ വീഴാതെ പിടിച്ചു നിന്ന ജിറാഫിന് ജീവനും തിരികെ കിട്ടി. ഈ സമയമത്രയും എമിലിയും യാത്രക്കാരും രംഗങ്ങള്‍ വീക്ഷിച്ചു കൊണ്ട് പുറകെ തന്നെ ഉണ്ടായിരുന്നു.

അപൂര്‍വ്വമായ ഇത്തരമൊരു അതിജീവനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. 6 സിംഹങ്ങളോട് പൊരുതി നിന്ന ജിറാഫിന്റെ വീഡിയോ കാണാം.