സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റാരോപിതനായ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് മുന്‍കൂര്‍ ജാമ്യം.ദില്ലി പട്യാല ഹൗസ് കോടതിയാണ് ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ഫെബ്രുവരി 16 വരെ ഇടക്കാലജാമ്യം അനുവദിച്ചത്.

കേസില്‍ ചോദ്യം ചെയ്യലിനായി ഫെബ്രുവരി ആറിന് എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ വദ്ര ഹാജരാകുമെന്ന് അഭിഭാഷകന്‍ കോടതിക്ക് ഉറപ്പ് നല്‍കി.

ലണ്ടനില്‍ ബ്രയണ്‍സ്റ്റന്‍ സ്വക്വയറില്‍ വദ്ര വസ്തു വാങ്ങിയതില്‍ സാമ്പത്തിക ക്രമക്കേടുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്.

ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി 1.9 വില്യണ്‍ ബ്രിട്ടിഷ് പൗണ്ടിന് വാങ്ങിയ ബ്രയന്‍സ്റ്റണ്‍ സ്വകയറിലെ വസ്തു 2010 ല്‍ അതേ വിലയ്ക്ക് വില്‍പ്പന നടത്തി.

വസ്തുവില്‍ 69,500 പൗണ്ടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നവെങ്കിലും വില്‍പ്പനയില്‍ അത് ഈടാക്കിയില്ല.

നവീകരണത്തിന് പണം മുടക്കിയത് റോബര്‍ട്ട് വദ്രയാണെന്നും സഞ്ജയ് ഭണ്ഡാരി ബിനാമിയാണെന്നുമായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍