തിരുവനന്തപുരം: അറസ്റ്റിലായ അധോലോക കുറ്റവാളി രവി പൂജാരി തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ.
ആഫ്രിക്കന്‍ രാജ്യത്ത് നിന്ന് ഇന്റര്‍നെറ്റ് കോളിലൂടെയാണ് രവി പൂജാരി തന്നെ ഭീഷണിപ്പെടുത്തിയതെന്നും പിസി ജോര്‍ജ്ജ് വെളിപ്പെടുത്തി. കൈരളി ടിവിയിലെ ഞാന്‍ മലയാളി പരിപാടിയിലാണ് പിസിയുടെ വെളിപ്പെടുത്തല്‍.
തന്നെയും ഒരു മകനെയും കൊല്ലുമെന്നാണ് പൂജാരി വെളിപ്പെടുത്തിയത്. അതിന് നീ പോടാ റാസ്‌ക്കല്‍ എന്ന് താന്‍ മറുപടി നല്‍കിയെന്നും പിസി പറഞ്ഞു.
സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here