വി ആര്‍ ബി ഭവന്‍ മുഖ്യമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

കോട്ടയം: സി പി ഐ എം ചങ്ങനാശേരി ഏരിയ കമ്മറ്റിക്ക് വേണ്ടി പുതിയതായി നിര്‍മ്മിച്ച വി ആര്‍ ബി ഭവന്റെ ഉത്ഘാടനം ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ഇതോടൊപ്പം മുന്‍ ചങ്ങനാശേരി ഏരിയ സെക്രട്ടറിയും, ജില്ലാ സെക്രട്ടറിയേറ്റംഗവുമായിരുന്ന അന്തരിച്ച പി ജെ ശാമുവലിന്റെ ഓര്‍മ്മക്കായി നിര്‍മ്മിച്ച പി ജെ ശാമുവല്‍ സ്മാരക ഹാളിന്റെ ഉത്ഘാടനം കേന്ദ്ര കമ്മറ്റിയംഗം വൈക്കം വിശ്വന്‍ നിര്‍വ്വഹിക്കും.

സി പി ഐ എം മുന്‍ ഏരിയ സെക്രട്ടറിയും തൊഴിലാളി യൂണിയന്‍ നേതാവുമായിരുന്ന പി എ സെയ്തു മുഹമ്മദിന്റെ സ്മരണക്കായി നിര്‍മ്മിച്ച ലൈബ്രറിയുടെ ഉദ്ഘാടനം  ദേശാഭിമാനി ജനറല്‍ മാനേജരും സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ കെ ജെ തോമസ് നിര്‍വ്വഹിക്കും.

ധീര രക്തസാക്ഷി സഖാവ് കെ പി രമണന്റെ സ്മരണക്കായി നിര്‍മ്മിച്ച സ്മാരക ഹാള്‍ ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ചങ്ങനാശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ചേരുന്ന വന്‍പിച്ച പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം  ചെയ്യും.

വൈക്കം വിശ്വന്‍, കെ ജെ തോമസ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍ എം എല്‍ എ, അഡ്വ കെ സുരേഷ് കുറുപ്പ് എം എല്‍ എ തുടങ്ങിയവര്‍ സംസാരിക്കും. പ്രൊഫ എം ടി ജോസഫ് അധ്യക്ഷത വഹിക്കും. എ വി റസ്സല്‍ സ്വാഗതം പറയും. എരീയ സെക്രട്ടറി കെ സി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ കമ്മറ്റിയംഗം കൃഷ്ണ കുമാരി രാജശേഖരന്‍ നന്ദി പറയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News