യുഡിഎഫ് സര്‍ക്കാര്‍ കോട്ടയം നഗരത്തില്‍ മൊബിലിറ്റി ഹബ്ബിനായി നികത്താനിരുന്ന വയല്‍ ഒരുക്കിയെടുത്ത് ജനങ്ങള്‍ വിത്തെറിഞ്ഞു

യുഡിഎഫ് സര്‍ക്കാര്‍ കോട്ടയം നഗരത്തില്‍ മൊബിലിറ്റി ഹബ്ബിനായി നികത്താനിരുന്ന വയല്‍ ഒരുക്കിയെടുത്ത് ജനങ്ങള്‍ വിത്തെറിഞ്ഞു. കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ വിത്തിടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കാല്‍നൂറ്റാണ്ടിനുശേഷം കോടിമത-മുപ്പായിക്കാട്- പൂഴിക്കുന്ന് പാടശേഖരത്ത് കൃഷിയിറക്കിയത്.

നദീപുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി ഹരിതകേരള മിഷന്‍, കൃഷി- ജലവിഭവ വകുപ്പുകള്‍ നഗരസഭ, കര്‍ഷകകൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിലാണ് പാടശേഖരം കതിരണിയുന്നത്. ചെളിയും പോളയും പുല്ലും നീക്കി കൃഷിക്കായി സജ്ജമാക്കിയ പാടത്ത് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ വിത്തെറിഞ്ഞു.

25 വര്‍ഷം ഉപയോഗശൂന്യമായ കോട്ടയം നഗരത്തിലെ ഏറ്റവും വലിയ പാടമായ 220 ഏക്കര്‍ സ്ഥലത്ത് 35 കര്‍ഷകരെ രണ്ട് സംഘങ്ങളായി തിരിച്ചാണ് കൃഷി ആരംഭിച്ചിട്ടുള്ളത്. അനുയോജ്യമായ തരിശുഭൂമികള്‍ ഏറ്റെടുത്ത് കൃഷിചെയ്യാനായി കര്‍ഷകരെ ഏല്‍പ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് തണ്ണീര്‍ത്തട സംരക്ഷണഭാഗമായി വയല്‍ നികത്തിയുള്ള കോട്ടയത്തെ മൊബിലിറ്റി ഹബ് ഉത്തരവ് റദ്ദാക്കിയത്.

നിലമുടമകള്‍ കൃഷിക്ക് തയ്യാറാകാത്തതിനാല്‍ കൃഷിവകുപ്പ് സന്നദ്ധരായ കര്‍ഷകരെ ഏല്‍പ്പിച്ച് ഹെക്ടറിന് 25,000 രൂപയും സൗജന്യവിത്തും നല്‍കി. പാടശേഖരത്തില്‍ വെള്ളമെത്തിക്കാന്‍ ജലവിഭവ വകുപ്പാണ് മൂന്നുലക്ഷം ചെലവഴിച്ച് തോടുകള്‍ വൃത്തിയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News