ജനങ്ങളെ ആശങ്കയിലാഴ്ത്തി ശക്തമായ ഭൂചലനം – Kairalinewsonline.com
Featured

ജനങ്ങളെ ആശങ്കയിലാഴ്ത്തി ശക്തമായ ഭൂചലനം

അതേസമയം ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ദില്ലി: ജനങ്ങളെ ആശങ്കയിലാഴ്ത്തി പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ശക്തമായ ഭൂചലനം. ഇന്നലെ വൈകീട്ട് 5.34 ഓടെയാണ് റിക്ടര്‍ സ്‌കെയില്‍ 6.1 രേഖപ്പെടുത്തിയ ഭൂചനമുണ്ടായത്.

ഭൂചലനത്തിന്റെ ഭാഗമായി ഡല്‍ഹി, ജമ്മുകാശ്മൂര്‍ മേഖലകളിലും കിഴക്കന്‍ ഉസ്ബക്കിസ്ഥാന്‍ മേഖലയിലും ചെറിയ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. അതേസമയം ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പാക്ക് – അഫ്ഗാന്‍ അതിര്‍ത്തിയിലെ ഹിന്ദു കുഷ് മേഖലയില്‍ 212 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഇന്ത്യന്‍ കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം ഇന്‍ഡോനേഷ്യയിലെ സുമാത്രയിലും റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമല്ല.

To Top