‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’; കേന്ദ്ര സര്‍ക്കാറിന്‍റെ അവകാശവാദത്തെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കേരളം ചെലവ് വഹിക്കുന്ന പദ്ധതിക്ക് അവകാശവാദമുന്നയിച്ച് കേരളത്തിലെത്തുന്ന കത്തുകള്‍ കേന്ദ്ര സര്‍ക്കാറിന്‍റെ അല്‍പത്തരം വെളിവാക്കുന്നുവെന്ന് ധനമന്ത്രി സോമസ് ഐസക്.

ആയുഷ‌്മാൻ ഭാരത‌് സേവന പദ്ധതി ആനുകൂല്യങ്ങള്‍ക്കുള്ള അവകാശികളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നേരിട്ട് കത്തുകള്‍ അയക്കുന്നത്.

എന്നാല്‍ എങ്ങനെയാണ് സ‌്കീം നടപ്പാക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ആ തീരുമാനങ്ങൾ എടുത്തുകൊണ്ടിരിക്കുകയാണ്.

അതിനുപോലും കാത്തുനിൽക്കാൻ തയ്യാറാവാതെയാണ് കേന്ദ്രസര്‍ക്കാറിന്‍റെ കത്തയപ്പ്. ക്രെഡിറ്റ് തങ്ങൾക്കു തന്നെ വേണമെന്ന രീതിയിൽ ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ‌് കേന്ദ്രം ചെയ്യുന്നത‌്.

പദ്ധതി നടപ്പിലാക്കുന്നതിന് കേരളത്തിന് 1000 കോടി ചെലവാക്കാം എന്ന് ബഡ്ജറ്റില്‍ പറഞ്ഞിട്ടുണ്ട് എന്നാല്‍ ഇതില്‍ കേന്ദ്ര വിഹിതം എത്രയാണെന്നറിയുമ്പോ‍ഴാണ് ആ അവകാശവാദത്തിലെ പൊള്ളത്തരം മനസിലാവുക.

1000 കോടിയില്‍ 120 കോടിയില്‍ താ‍ഴെയാണ് കേന്ദ്ര വിഹിതം ലഭിക്കുക ബാക്കി തുക മു‍ഴുവന്‍ കണ്ടെത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.

ചുരുക്കത്തില്‍ പറഞ്ഞാല്‍ ചിലവ് മു‍ഴുവന്‍ സംസ്ഥാന സര്‍ക്കാറിനും ക്രെഡിറ്റ് കേന്ദ്ര സര്‍ക്കാറിനും ഇതാണ് യാഥാര്‍ഥ്യം. ഈ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here