ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളില്‍ യുവതികളുടെ നൃത്ത പ്രകടനം; യുവതികള്‍ക്കെതിരെ പ്രതിഷേധം ശക്തം

പല തരത്തിലുള്ള അഭ്യാസ പ്രകടനങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. പലതും ജീവന് തന്നെ അപകടം വരത്തി വയ്ക്കുന്നവയാണ്.

ഇപ്പോള്‍ അതുപോലെ ഒരു അഭ്യാസത്തിന്റെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. ഓടുന്ന കാറിന് മുകളില്‍ നിന്ന് നൃത്തം ചവിട്ടുന്ന രണ്ട് യുവതികളുടെ വീഡിയോ ആണിത്.

ന്യൂയോര്‍ക്കിലെ മിസൗറിക്ക് സമീപമാണ് ഈ സംഭവം നടന്നത്. പിന്നാലെ എത്തിയ വാഹനത്തിലെ യാത്രക്കാരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അപകടകരമായ രീതിയില്‍ ആണ് ഇരുവരും നൃത്തം ചെയ്യുന്നത്.

യുവതികളുടെ ചേഷ്ടകള്‍ ശ്രദ്ധയില്‍പ്പെട്ട മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ തങ്ങളുടെ വേഗത കുറച്ചും നിര്‍ത്തിയുമിട്ടതു കൊണ്ടുമാണ് അപകടം ഒഴിവായത്. ഇവരുടെ ഈ ചെയ്്തിക്കെതിരെ വ്യാപക പ്കതിഷേധം ആണ് അരങ്ങേറുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here