ബംഗാള്‍ പ്രശ്നം: സിബിഐയുടെ ഹര്‍ജി നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി; അടിയന്തിരമായി പരിഗണിക്കണമെന്ന സിബിഐ ആ‍വശ്യം തള്ളി; തെളിവുകള്‍ നശിപ്പിച്ചാല്‍ കര്‍ശന നടപടിയെന്നും കോടതി

പശ്ചിമ ബംഗാള്‍ പോലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യം സുപ്രീംകോടതി തള്ളി.

കല്‍ക്കത്ത പോലീസ് കമ്മീഷണര്‍ ചിട്ടി തട്ടിപ്പ് കേസിലെ തെളിവുകള്‍ നശിപ്പിച്ചുവെന്ന് കണ്ടെത്തിയാല്‍ കടുത്ത നടപടി എടുക്കുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി.

സിബിഐ നല്‍കിയ ഹര്‍ജിയില്‍ അത്തരം തെളിവില്ലെന്നും സുപ്രീംകോടതി ചൂണ്ടികാട്ടി. കേസ് നാളെ രാവിലെ പരിഗണിക്കും.

സിബിഐയ്ക്ക് വേണ്ടി സുപ്രീംകോടതിയിക്ക് മുമ്പിലെത്തിയ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്ത രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചു.

ഒന്ന് കോല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ ചിട്ടി ഫണ്ട് തട്ടിപ്പിന്റെ തെളിവുകള്‍ നശിപ്പിക്കുന്നു. എത്രയും വേഗം കൈവശുമള്ള തെളിവുകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണം.

രണ്ട് രാഷ്ട്രിയ പാര്‍ടികള്‍ നടത്തുന്ന ധര്‍ണ്ണയില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യത്തിന് നടപടി എടുക്കണം.

മറുപടി നല്‍കിയ ചീഫ് ജസ്റ്റിസ് അപേക്ഷയിലെ പോരായ്മകള്‍ ചൂണ്ടികാട്ടി. കമ്മീഷണര്‍ ചിട്ടി തട്ടിപ്പിലെ തെളിവുകള്‍ നശിപ്പിക്കുന്നുവെന്നാരോപിക്കുമ്പോഴും അത് വ്യക്തമാക്കാനുള്ള തെളിവുകള്‍ അപേക്ഷയില്‍ ഇല്ല.

മറ്റ് ആവശ്യങ്ങള്‍ അടിയന്തരപ്രാധാന്യം ഉള്ളതല്ല. പിനെന്തിനാണ് ഇത്ര ധൃതി. പോലീസ് കമ്മീഷണര്‍ തെളിവുകള്‍ നശിപ്പിച്ചുവെന്ന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാന്‍ അദേഹത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് നാളെ രാവിലത്തേയ്ക്ക് മാറ്റി. ഇന്ന് തന്നെ പരിഗണിക്കണമെന്ന് സോളിസിറ്റര്‍ ജനറലിന്റെ ആവശ്യവും കോടതി തള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here